ADVERTISEMENT

മെൽബൺ ∙ കോവിഡ് 19 മെൽബണിൽ അതിജീവിക്കാനുള്ള ലോക്ഡൗൺ കാലഘട്ടത്തിൽ മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുവേണ്ടി മാനസിക പിന്തുണക്കുവേണ്ടി നടത്തിയ വിഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇരുപത്തിമൂന്നിൽപ്പരം വിഡിയോയിൽ നിന്നും ഒന്നാം സ്ഥാനത്ത് വന്നത് ഷാനി ഫിലിപ്പ്– അന്നാ ദമ്പതികളും അന്നയുടെ മാതാവും നാട്ടിൽ നിന്നും എത്തിയ കോട്ടയം ബിസിഎം കോളേജിലെ റിട്ട. പ്രൊഫസർ ജെസ്സി സാവിയോയും മക്കളും അവതരിപ്പിച്ച വിഡിയോ ആണ്.

ടോമി നെടുംതുരുത്തിയാണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയത് പ്രണയം ആസ്പദമാക്കി രേണു– വിമല തച്ചേടനും മക്കളും അവതരിപ്പിച്ച വിഡിയോ ആണ്. സജി വയലുങ്കൽ ആണ് രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ പിആർഒയും വിഡിയോ മത്സരത്തിന്റെ വിധികർത്താവുമായ ഫിലിപ്സ് എബ്രഹാം ആണ് വിജയികളെ പ്രഖ്യാപിച്ചത്.

സോഷ്യൽ ക്ലബിന്റെ അംഗങ്ങളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നും ഏറ്റവും കൂടുതൽ വൈറൽ ആയ കോമഡി വിഡിയോ റെജി പാറയ്ക്കൻ ഫാമിലി അവതരിപ്പിച്ച കുക്കറി ഷോ ആയിരുന്നുവെന്നും ഫിലിപ്പ്സ് ഏബ്രഹാം അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിലെ മലയാളികൾ ഈ വൈറൽ വിഡിയോ നർമ്മത്തിൽ ആസ്വദിച്ചു. വൈറൽ ആയ വിഡിയോയുടെ ടെക്നിക്കൽ സപ്പോർട്ട് ഷാജി കൊച്ചുവേലിക്കകവും എഡിറ്റിങ്ങും സന്നിവേശവും ഫിലിപ്പ് – സിൽവി കമ്പക്കാലുങ്കൽ ദമ്പതികളുമായിരുന്നു. ഈ വിഡിയോ വൈറൽ ആക്കിയതിന്റെ പിന്നിൽ പ്രിയപ്പെട്ട സ്നേഹിതർ ആയിരുന്നു എന്നും റെജി പാറയ്ക്കൻ പറഞ്ഞു.

ലോക്ഡൗൺ കാലഘട്ടത്തിൽ മെൽബൺ സോഷ്യൽ ക്ലബ്ബിലെ അംഗങ്ങൾ അവതരിപ്പിച്ച വിഡിയോകൾ എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തിയെന്നും എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും വിധി കർത്താവും പിആർഒയും ആയ ഫിലിപ്സ് എബ്രഹാം പറഞ്ഞു. ലോക് ഡൗൺ കാലത്ത് അംഗങ്ങൾക്ക് ഉണർവ് പകരുവാൻ ഇതുപോലുള്ള വിഡിയോകൾ പ്രയോജനപ്പെടുമെന്ന് സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com