ADVERTISEMENT

മെൽബൺ∙ കോവിഡ് 19 മൂലം സ്കൂളുകൾ  തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച  ഓൺലൈൻ പഠനത്തിനായി  നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32  ടിവിയും രണ്ട് ടാബും നവോദയ കൈമാറി. ഓസ്ട്രേലിയയിലെ വിവിധ  സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകൾ ഇതിനായി  ക്യാംപെയിൻ നടത്തിയിരുന്നു. 

navodaya-2

വിവിധ ജില്ലകളിൽ നടന്ന  ടിവി വിതരണ ചടങ്ങുകളിൽ  എംഎൽഎമാരായ സി.കെ ശശീന്ദ്രൻ,  ആന്റണി ജോൺ , വീണാ ജോർജ്, തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും  സാംസ്‌കാരിക പ്രവർത്തകരും  പങ്കെടുത്തു. നവോദയ സെൻട്രൽ കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ വിവിധ ഇടങ്ങളിലെ  ടിവി വിതരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി

navodaya-3

ലോക്ക്ഡൗൺ മൂലം  ഓസ്ട്രേലിയയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സഹായം എത്തിച്ചും ഹെൽത്ത് ഹെൽപ്പ്  ഡെസ്ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com