ADVERTISEMENT

മെൽബൺ∙പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഒന്നാം വാർഷികം ജൂലൈ 5 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയും, മാതൃ ദേവാലയമായ സെ. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. സി.എ.ഐസക്കും ആശംസകള്‍ നല്‍കി. കഴിഞ്ഞ ഒരു വർഷം ദേവാലയത്തില്‍ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവർത്തനങ്ങളുടെയും ഫോട്ടോ പ്രദർശനവും നടന്നു. 

ഈ അവസരത്തിൽ പങ്കെടുക്കുവാൻ താന്‍ ആഗ്രഹിച്ചിരുവെങ്കിലും കോവിഡ്-19 നിയന്ത്രണങ്ങള്‍ മൂലം അത് സാധിക്കാതെ വന്നതിലുള്ള ദുഃഖം തിരുമേനി തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാർത്ഥനാ പൂര്‍ണ്ണമായ തന്‍റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി പറഞ്ഞു. സാം അച്ചന്റെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും, ഐസക്ക് അച്ഛൻ ആശംസകൾ നേർന്നു.

തദവസരത്തിൽ തയാറാക്കിയ സ്മരണിക ഇടവക കൈക്കാരന്‍ ലജി ജോർജ്, സെക്രട്ടറി  സഖറിയ ചെറിയാൻ എന്നിവർക്ക് നൽകിക്കൊണ്ട് വികാരിയച്ചൻ പ്രകാശനം ചെയ്തു. പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതിനാൽ ഓഷ്യാനിയ മേഖലയുടെ പരുമല എന്ന ഖ്യാതി നേടിയ ഈ ദേവാലയം, ഏത് പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഏവർക്കും ആശ്വാസവും പ്രത്യാശയും നൽകിക്കൊണ്ട് പരിലസിക്കുന്നു. ദേവാലയത്തിന്‍റെ എല്ലാ വിധ നല്ല പ്രവത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കുള്ള നന്ദി സാം അച്ചൻ തന്‍റെ സന്ദേശത്തിൽ പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com