ADVERTISEMENT

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം മെല്‍ബണ്‍ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിച്ചു. മാര്‍ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാള്‍ ദിനമായ ജൂലൈ 3നു (വെള്ളിയാഴ്ച) നടന്ന ലളിതമായ ചടങ്ങില്‍, ഇടവകയിലെ കുടുംബങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നല്കിയ ചെറിയ കല്ലുകളും ബിഷപ്പ് ബോസ്കോ പുത്തൂര്‍ വെഞ്ചിരിച്ച് അടിസ്ഥാനശിലയോടൊപ്പം നിക്ഷേപിച്ചു.

melbourne-church-3

രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, കത്തീഡ്രല്‍ നിര്‍മ്മാണ എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങള്‍ എന്നിവരോടൊപ്പം നിരവധി വൈദികരും ചടങ്ങില്‍ പങ്കെടുത്തു. കത്തീഡ്രലിന്‍റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ സുവനീയറിന്‍റെ പ്രകാശനം വിക്ടോറിയന്‍ പാര്‍ലമെന്‍റ് എം.പിയും ഗവണ്‍മെന്‍റ് വിപ്പുമായ ബ്രോണ്‍വിന്‍ ഹാഫ്പെന്നി എം.പി നിര്‍വ്വഹിച്ചു.

melbourne-church-2

പ്രിന്‍റ് ചെയ്ത സുവനീയറിന്‍റെ കോപ്പികള്‍, ഇടവക ഭവനങ്ങളില്‍ വിതരണത്തിനായി പാരീഷ് കൗണ്‍സിലേഴ്സിനു കൈമാറി. കത്തീഡ്രല്‍ ഇടവക വെബ്സൈറ്റില്‍ സുവനീയറിന്‍റെ സോഫ്റ്റ് കോപ്പി ലഭ്യമാണ്. http://www.alphonsacathedral.church/souvenir/

melbourne-church-4

മനോഹരമായ കത്തീഡ്രലിന്‍റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാകുവാന്‍ വേണ്ടി ഇടവകസമൂഹം തുടര്‍ന്നും പ്രാർഥനയിലും സഹായ സഹകരണങ്ങളിലും ഒന്നിക്കണമെന്ന് ഇടവക വികാരി ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവര്‍ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com