ADVERTISEMENT

മെൽബൺ∙ ചുരുങ്ങിയ കാലയളവിൽ തന്നെ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ പ്രത്യേകിച്ച്, മെൽബണിൽ സാമൂഹ്യ രംഗത്ത് മുൻതൂക്കം ലഭിച്ച മെൽബൺ സോഷ്യൽ ക്ലബിന്റെ ഓണാഘോഷപരിപാടികൾ വളരെ വിപുലമായ രീതിയിൽ നടത്താൻ തീരുമാനം. ക്ലബിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫിലിപ്സ് കുരീ കോട്ടിലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ആണ് ഈ തീരുമാനം കൈക്കൊണ്ടത്.

വർത്തമാന കാലഘട്ടത്തിൽ ലോകത്താകമാനം ദുഃഖം പരത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി കാലത്താണ് ഇത്തവണ ഓണം. കഴിഞ്ഞ കൊല്ലം വരെ ജീവിതത്തിൽ എവിടാണെങ്കിലും മലയാളികൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരുന്നു ചിങ്ങമാസത്തിലെ തിരുവോണാഘോഷം. മെൽബണിലെ കർശനമായ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ ക്ലബുകൾ സ്വന്തം ഭവനങ്ങളിൽ ഇരുന്ന് പൂക്കളം ഒരുക്കി വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കി കുടുബ സമേതം സൂം മീറ്റിങ്ങിലൂടെ സെപ്റ്റബർ 5 ശനിയാഴ്ച ഓണക്കൂട്ടായ്മയ്ക്ക് സോഷ്യൽ ക്ലബ് കളമൊരുക്കുകയാണ്. 23 കുടുംബങ്ങൾ ആണ് ഇപ്പോൾ ഈ ക്ലബിന്റെ ഭാഗമായി നിലവിൽ ഉള്ളത്. പുതിയ തലമുറയ്ക്ക് ഉണർവേകുന്ന ഓണാഘോഷ പരിപാടികൾ ഓൺലൈനിലൂടെ നടത്തപ്പെടുന്ന ഈ പരിപാടിക്ക് ഊഷ്മളത പകരുന്നതാണ്.

melbourne-social-club-2

വളരെയേറെ സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന സോഷ്യൽ ക്ലബിന്റെ പ്രവർത്തനങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതപ്പെടുത്തുവാൻ ക്ലബിന്റെ ഭാരവാഹികൾ നിർബന്ധിതരായി. എന്നിരുന്നാലും മലയാളി സമൂഹത്തിന്റെ ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത ചിങ്ങമാസത്തിലെ തിരുവോണം പരിമിതികൾക്ക് ഇടയിൽ നിന്നു കൊണ്ടു തന്നെ നടത്തണമെന്ന തീരുമാനം സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.

എല്ലാ വർഷവും മലയാളി സമൂഹം അനുഷ്ഠിച്ചു പോരുന്ന മെൽബണിലെ ഓണാഘോഷ പരിപാടികളായ ഓണസദ്യ, വടം വലി, കസേരകളി, തിരുവാതിരകളി, അത്തപൂവ് ഇടൽ മൽസരം മുതലായവ ഈ വർഷം ഓർമ്മകളായി മാറി. അടുത്തവർഷമെങ്കിലും ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ കരുത്തിൽ കോവിഡ്19 എന്ന മഹാമാരിയിൽ നിന്നു മാനവരാശിയെ മോചിപ്പിച്ചെടുക്കാൻ കഴിയുമെന്ന പ്രത്യാശയിൽ അടുത്തവർഷം ഓണാഘോഷം അതിന്റെ തനിമയിലും ആചാര അനുഷ്ഠാനത്തിലും നടത്താമെന്നു മെൽബണിലെ മലയാളി സമൂഹം പ്രത്യാശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com