ADVERTISEMENT

മെൽബൺ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യമായി നാട്ടിൽ എത്തേണ്ടവർക്കായി നവോദയ വിക്ടോറിയ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5നു മെൽബണിൽ നിന്നു കൊച്ചിയിലേക്കു പറക്കും. നവോദയ വിക്ടോറിയയുടെ ശ്രമഫലമായി സാധ്യമാവുന്ന ചാർട്ടേർഡ് ഫ്ലൈറ്റിൽ ഗർഭിണികൾക്കും പ്രായമായവർക്കും ആണു മുൻഗണന നൽകിയത്.

ഈ ഉദ്യമത്തിനു നവോദയയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നു പ്രഖ്യാപിച്ച കേരള സർക്കാരിനോടും നോർക്ക റൂട്സ് ചെയർമാനോടും ഓസ്ട്രേലിയയിലെ ലോക കേരള സഭാംഗങ്ങളോടും ഇന്ത്യൻ എംബസിയിലെയും കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരോടുമുള്ള കടപ്പാട് നവോദയ വിക്ടോറിയയുടെ പ്രസിഡന്റ് സുനു സൈമൺ സെക്രട്ടറി എബി പൊയ്ക്കാട്ടിൽ എന്നിവർ അറിയിച്ചു.

സിംഗപ്പൂർ എയർലൈൻസിന്റെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഏഷ്യാ ട്രാവൽസ് ആണു നവോദയ വിക്ടോറിയയുടെ ഈ ഉദ്യമത്തിന്റെ ട്രാവൽ പാർട്ണർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com