ADVERTISEMENT

ലോകത്തിന്റെ ഏതുകോണിലാണെങ്കിലും മലയാളികൾക്ക് ഓണം ഒത്തുകൂടലിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ്. പ്രവാസികൾക്കും ഓണം എന്നും പ്രിയപ്പെട്ടതുതന്നെ. പലരും ഈ സമയത്താണ് നാട്ടിലേക്ക് വരുന്നത് പോലും. എന്നാൽ, ഇത്തവണ കോവിഡ് 19 എന്ന വൈറസ് ലോകത്തിന്റെ തന്നെ താളം തെറ്റിച്ചിരിക്കുകയാണ്. പല പ്രവാസികളും നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിലും. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും നിങ്ങൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം എത്തിക്കാൻ കേവലം ഒരു ക്ലിക്കിന്റെ അകലം മാത്രമാണിപ്പോഴുള്ളത്. മികച്ച പ്രതികരണവുമായി പ്രവർത്തനം തുടരുന്ന കേരള ഗിഫ്റ്റ്സ് ഓൺലൈൻ വഴി കേരളത്തിലെവിടെയും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇപ്പോൾ ഓണസമ്മാനങ്ങൾ എത്തിക്കാം.

പുതിയ വസ്ത്രങ്ങൾ ഓണത്തിന്റെ പ്രത്യേകതയാണല്ലോ. കേരളീയ തനിമവിളിച്ചോതുന്ന വിവിധ തരം സാരികൾ, സെറ്റ് മുണ്ട്, പുരുഷൻമാർക്കുള്ള കസവ് മുണ്ട്, ഷർട്ട്, കുട്ടികൾക്കുള്ള പ്രത്യേക ഓണക്കോടികൾ എന്നിവ കേരള ഗിഫ്റ്റ് ഓൺലൈനിൽ തയാറാണ്. നിങ്ങളുടെ കീശചോരാതെ തന്നെ ഓണസമ്മാനങ്ങൾ സുരക്ഷിതമായി നാട്ടിലെ പ്രിയപ്പെട്ടവർക്ക് എത്തിക്കാൻ സാധിക്കും. മറ്റൊരു പ്രധാന പ്രത്യേകത പലഹാരങ്ങളാണ്. ഓണത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള പലഹാരങ്ങളും നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കായി ഓർഡർ ചെയ്തു നൽകാം. വിവിധ തരത്തിലുള്ള കോമ്പോകളും നിങ്ങളുടെ ആവശ്യാനുസരണം തയാറാക്കി എത്തിക്കുമെന്ന് കേരള ഗിഫ്റ്റ്സ് ഓൺലൈനുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 

onam-kerala-gifts-online13

ഈ ഓണക്കാലത്ത്് കോവിഡ് എന്ന മഹാമാരിയെ ലോകം നേരിടുന്ന സാഹചര്യത്തിൽ പലർക്കും നാട്ടിലേക്ക് വരാനോ പ്രിയപ്പെട്ടവരെ കാണാനോ സാധിക്കുന്നില്ല. എന്നാൽ, ഈ ഓണക്കാലത്ത് ലോകത്ത് എവിടെയാണെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണ സമ്മാനങ്ങൾ എളുപ്പത്തിൽ കേരള ഗിഫ്റ്റ് ഓൺലൈൻ വഴി നൽകാൻ സാധിക്കും. വെബ്സൈറ്റിൽ ഇല്ലാത്ത സമ്മാനങ്ങൾ കസ്റ്റമർ സർവീസ് ആയി ഡെലിവറി ചെയ്യാനുള്ള പ്രത്യേക സൗകര്യവും കേരള ഗിഫ്റ്റ്സ് ഓൺലൈനിൽ ഉണ്ട്.

ലോകത്തെവിടെയുമുള്ള മലയാളികൾക്ക് കേരളത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ ഏറ്റവും എളുപ്പമുള്ള വഴി കാണിക്കുകയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’. ആയിരത്തിലധികം ഓൺലൈൻ സമ്മാനങ്ങളാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലെനിൽ’ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാൻ സാധിക്കും. രുചികരമായ കേക്കുകൾ, പൂക്കൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ സമ്മാനമായി നൽകാൻ സാധിക്കും. അതത് േമഖലകളിൽ വളരെ പരിചയമുള്ള വ്യക്തികളാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിനാൽ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. ഓർഡർ ചെയ്താൽ ഉടൻ തന്നെ അത് ആളുകളിൽ എത്തിക്കാൻ സാധിക്കുന്ന ശക്തമായ ഡെലിവറി ശൃംഖലയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ ശക്തി. കൂടാതെ ഓർഡർ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് അറിയാനും അത് ട്രാക്ക് ചെയ്യാനും എളുപ്പത്തിൽ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങൾക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ പ്രിയപ്പെട്ടവർക്ക് പ്രത്യേകം എത്തിക്കാനുള്ള സൗകര്യം. കോവിഡ് കാലമായതിനാൽ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് കേരള ഗിഫ്റ്റസ് ഓൺലൈനിന്റെ പ്രവർത്തനങ്ങൾ. അതിനാൽ അക്കാര്യത്തിലും ആർക്കും ആശങ്കവേണ്ട. 

പ്രിയപ്പെട്ടവർക്ക് ഒരുകൂട പൂവ്

പല സന്ദർഭങ്ങളിലും പ്രിയപ്പെട്ടവർക്ക് ഒരു പൂവ്, അല്ലെങ്കിൽ ഒരുകൂട പൂവ് നൽക്കുന്നവരാണ് നമ്മളിൽ പലരും. ഏതാണ്ട് 10 വർഷം മുൻപ് കേരളത്തിൽ ഇത്തരത്തിൽ പുഷ്പങ്ങൾ വിതരണം ചെയ്യാൻ അരംഭിച്ചതാണ് കേരള ഓൺലൈൻ ഗിഫ്റ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ. പൂക്കൾ തിരഞ്ഞെടുക്കാനും അവ കൃത്യമായി നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിക്കാനും കേരള ഗിഫ്റ്റ് ഓൺലൈനിന്റെ വിശാലമായ ശൃഖലയ്ക്ക് എളുപ്പത്തിൽ സാധിക്കും. വിവാഹം, പിറന്നാൾ, വിവാഹ വാർഷികം, ശവസംസ്കാരം എന്നു തുടങ്ങി ഏത് സന്ദർഭത്തിനും അനുയോജ്യമായി ഇവ തിരഞ്ഞെടുക്കാനും സാധിക്കും. വിവിധ തരം റോസാപൂക്കൾ, ലില്ലി, ഓർക്കിഡുകൾ എന്നു തുടങ്ങി നിരവധി പൂക്കൾ കേരള ഗിഫ്റ്റ്സ് ഓൺലൈനിലുണ്ട്. 

kerala-gifts-online1

കേക്കിന്റെ മധുരം നുകരാം

മികച്ച കേക്കുകളാണ് കേരള ഗിറ്റ്സ് ഓൺലൈന്റെ ഏറ്റവും വലിയ പ്രത്യേകതയും പ്ലസ് പോയിന്റും. കേരളത്തിലെ ഏറ്റവും മികച്ച ബേക്കർമാരാണ് ഇവ നിർമിക്കുന്നത്. വിവാഹ കേക്കുകൾ, പിറന്നാൾ കേക്കുകൾ, വിവാഹ വാർഷിക കേക്കുകൾ, മദേഴ്സ് ഡേ, പുതുവർഷ ആഘോഷം, ക്രിസ്തുമസ് കേക്കുകൾ എന്നു തുടങ്ങി ഏത് സന്ദർഭത്തിനും ആവശ്യമായ കേക്കുകൾ നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നും കേരളത്തിലുള്ളവർക്ക് വേണ്ടി സമ്മാനിക്കാം. കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾ പ്രത്യേകം ആവശ്യപ്പെടുന്ന കേക്കുകളും നിർമിച്ച് നൽകാൻ സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചെറിയൊരു സർപ്രൈസ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും കേരള ഗിഫ്റ്റ്സ് ഓൺലൈൻ സഹായിക്കും. അർധരാത്രി പോലും കേക്കുകൾ ഡെലിവറി ചെയ്യാൻ കഴിയുമെന്നത് കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ മാത്രം പ്രത്യേകതയാണ്. 

കേരള സ്പെഷ്യൽ സമ്മാനം

ലോകത്ത് എവിടെയാണെങ്കിലും മലയാളികളുടെ ഉള്ളിൽ എന്നുമുള്ള ഒന്നാണ് നമ്മുടെ നാടിന്റെ തനിമയും പാരമ്പര്യവും. ഇത്തരത്തിലുള്ള സമ്മാനങ്ങളും കേരള ഗിഫ്റ്റ്സ് ഓൺലൈൻ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ദാഹരണത്തിന്: നിങ്ങൾ അമേരിക്കയിലാണ് താമസിക്കുന്നത്. ‌ഓണത്തിന് നാട്ടിലുള്ള നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്ക് സമ്മാനമായി ഒരു കേരള സാരി സമ്മാനിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കേരള ഗിഫ്റ്റ്സ് ഓൺലൈനിൽ കയറി ഓർഡർ ചെയ്താൽ മാത്രം മതി. മിതമായ നിരക്കിൽ കൃത്യതയോടെ ഉത്തരവാദിത്തത്തോടെ ഉടൻ അത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കയ്യിലെത്തും. കസവ് മുണ്ട്, മ്യൂറൽ പെയിന്റ് ചെയ്ത സാരികൾ, കസവ് സാരി തുടങ്ങി നിരവധി സമ്മാനങ്ങളാണ് കേരള ഗിഫ്റ്റ്സ് ഓൺലൈനിലുള്ളത്. സമ്മാനങ്ങൾ ഓർഡർ ചെയ്യാൻ സന്ദർശിക്കുക: http://www.keralagiftsonline.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com