ADVERTISEMENT

ഓക്‌ലാൻഡ് ∙ഓഗസ്റ്റ് 28 മുതൽ 30 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്റർനാഷനൽ വൗ പേജന്റിൽ മത്സരിക്കാൻ ന്യൂസിലാന്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച്  മലയാളിയായ ബീനാഷ് നമ്പ്യാർ യോഗ്യനായി. 2019 –ൽ ഓക്‌ലാന്റിൽ നടന്ന  ബോളിവുഡ് ഫാക്ടർ ഫാഷൻ ഷോയിലെ വിജയമാണ് മോഡലിങ്ങ് രംഗത്ത് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

beenash-nambiar-nz

2011 –ൽ ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂസിലന്റിലെത്തിയ ബീനാഷ് ക്രിക്കറ്റ് താരമായാണ് അറിയപ്പെട്ടു തുടങ്ങിയത്. കേരളാ സ്റ്റേറ്റ് അണ്ടർ–15 സോണൽ മത്സരത്തിന്റെ 231–ൽ റൺസ് നേടി റെക്കോർഡ് ഇട്ട ഇദ്ദേഹം അണ്ടർ–15 കേരളാ സ്റ്റേറ്റ് ടീം വൈസ് ക്യാപ്റ്റൻ കൂടി ആയിരുന്നു. ന്യൂസിലന്റിലെ വിവിധ പ്രീമിയർ ക്ലബ്ബുകൾക്കും വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം കമ്മ്യൂണിറ്റി ക്രിക്കറ്റിലെ ചാംപ്യന്മാരായ കേരളാ വാരിയേഴ്സിന്റെ പ്രധാന താരമായാണ് അറിയപ്പെടുന്നത്.

beenash-2

ഉത്തര മലബാറിന്റെ സാംസ്കാരിക കേന്ദ്രമായ തലശ്ശേരി സ്വദേശിയായ ബീനാഷ് കല്യായാട്ട് പാലോളി റജിസ്റ്റേഡ് ഡിവിഷനൽ തെറാപ്പിസ്റ്റ് ആയിട്ടാണ് ന്യൂസിലാന്റിൽ ജോലി ചെയ്യുന്നത്.  തലശ്ശേരി ഇല്ലിക്കുന്ന് സൂര്യ നിവാസിൽ പരേതനായ രവീന്ദ്ര ബാബുവിന്റെയും ജലജയുടെയും മകനായ ഈ യുവ കലാ– കായിക പ്രതിഭയുടെ ഏക സഹോദരനായ ബെർജാഷ് നമ്പ്യാർ ദുബായിൽ ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com