ADVERTISEMENT

ബ്രിസ്‌ബേൻ (ഓസ്ട്രേലിയ) ∙ ഐക്യരാഷ്ട്ര സംഘടന അസോസിയേഷൻ ഓസ്ട്രേലിയയുടെ (യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ– യുഎൻഎഎ) ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി മലയാളി വിദ്യാർഥിനി തെരേസ ജോയിയെ(20) തിരഞ്ഞെടുത്തു. യുഎൻഎഎ ക്വീൻസ്‌ലാൻഡ് ഡിവിഷൻ സെക്രട്ടറിയാണ്. ചേർത്തല സ്വദേശിനി.

ക്വീൻസ് ലാൻഡ് ഗ്രിഫിത് സർവകലാശാലയിലെ രണ്ടാം വർഷ സൈക്കോളജി-ക്രിമിനോളജി വിദ്യാർഥിനിയായ തെരേസയും സഹോദരി ആഗ്നസും ചേർന്ന് മുഴുവൻ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദിസ്ഥമാക്കിയതു വാർത്തയായിരുന്നു. ഒക്ടോബർ 24 ന് യുഎന്നിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ദേശീയഗാനം ആലപിക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും. ഇതിലൂടെ ലഭിക്കുന്ന വരുമാനം സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കുന്ന ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷനും ഇരുവരും ചേർന്നു നടത്തുന്നു. മുൻ ഓസ്‌ട്രേലിയൻ സെനറ്റർ ക്ലെയർ മോർ (പ്രസിഡന്റ്) അടക്കമുള്ളവരാണു യുഎൻഎഎയുടെ മറ്റു ഭാരവാഹികൾ. സിനിമാ സംവിധായകൻ ജോയ്.കെ.മാത്യുവിന്റെയും ജാക്വിലിന്റെയും മകളാണു തെരേസ. 

English Summary: Malayali student becomes UNAA secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com