ADVERTISEMENT

മെൽബൺ ∙ മെൽബൺ മലയാളികൾക്ക് കോവിഡിന്റെ ഭീതിയിൽ ഓണസദ്യയ്ക്ക് അവസരം ഉണ്ടാക്കിയ സെലിബ്രേഷൻ ജോസിന്റെ ടീം വീണ്ടും ഓണസദ്യ ഒരുക്കുന്നു.

മെൽബണിൽ ആദ്യമായി ഓണസദ്യയ്ക്ക് കളമൊരുക്കിയപ്പോൾ ഒട്ടനവധി മലയാളികൾ ഓണസദ്യ ആസ്വദിക്കാൻ കഴിയാതിരുന്നതുകൊണ്ട് മലയാളികളുടെ നിരന്തര ആവശ്യത്തെ മാനിച്ചുകൊണ്ട് സെപ്റ്റംബർ 6–ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് വീണ്ടും ഓണസദ്യ നടത്തുന്നു എന്ന് സെലിബ്രേഷൻ ജോസ് അറിയിച്ചു. ഇപ്പോൾ തന്നെ ബുക്കിംങ് ആരംഭിച്ച് കഴിഞ്ഞു. മെൽബൺ പാർലമെന്റിലെ Brad Battin M.P സെലിബ്രേഷന്‍ ടീമിന്റെ ഓണസദ്യ കഴിച്ച് തന്റെ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ്  വൈറൽ ആകുകയും ചെയ്തു.

ഓണസദ്യയ്ക്ക് നൽകിയ പിന്തുണയ്ക്കും, സെപ്റ്റംബർ 6–ാം തീയതി നടത്തുന്ന ഓണസദ്യയ്ക്കുവേണ്ടി നേരത്തെ ബുക്ക് ചെയ്യണമെന്നും അറിയിച്ച് സെലിബ്രേഷൻ ജോസ് മെൽബൺ മലയാളികൾക്ക് നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com