ADVERTISEMENT

മെൽബൺ∙ പ്രളയം തകർത്തെറിഞ്ഞ രണ്ട് കുടുംബങ്ങൾക്ക് ഇത് നിർവൃതിയുടെ നിമിഷം. വയനാട് തരിയോട് ഗ്രാമ പഞ്ചായത്തിലെ ചാമിക്കും വസന്തയ്ക്കും ഓസ്ട്രേലിയയിലെ മലയാളികളുടെ സംഘടനയായ നവോദയ നിർമ്മിച്ച വീടുകളുടെ താക്കോൽ കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രൻ കൈമാറുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ ആനന്ദാശ്രു.

വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനയാണ് വീടുകൾ നിർമ്മിച്ചത്. ചടങ്ങിൽ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ആൻറണി ആദ്ധ്യക്ഷത വഹിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ആന്റണി, ജില്ലാ നിർമ്മിതി കേന്ദ്ര എഞ്ചിനീയർ കെ.ടി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

2019 ഒക്ടോബറിൽ നവോദയ ബ്രിസ്ബെയ്ൻ കമ്മിറ്റി നടത്തിയ കലാനിശയിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. നവോദയ അഡലൈഡ് കമ്മിറ്റി ഫുഡ് ഫെസ്റ്റിവൽ നടത്തി സമാഹരിച്ച തുകയിൽ നിന്നുള്ള സഹായവും ലഭിച്ചിരുന്നു.

നവോദയ ഓസ്ട്രേലിയ ഏതാനും വർഷങ്ങളായി ഓസ്ട്രേലിയയിലാകെ പ്രവർത്തിച്ചുവരുന്ന പുരോഗമന, സാംസ്കാരിക സംഘടനയാണ്.

പിറന്ന നാടിന്റെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നവോദയയ്ക്ക് കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഓൺലൈൻ പഠനം എന്ന മഹത്തായ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളിലെ കുരുന്നുകൾക്ക് ടിവി നൾകി നവോദയ ശ്രദ്ധേയമായിരുന്നു.

ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ചപ്പോൾ ദുരിതത്തിലായവരെ സഹായിക്കുവാൻ നവോദയ ഓസ്ട്രേലിയയുടെ വിവിധ കമ്മിറ്റികൾ നടത്തിയ സഹായ പ്രവർത്തനങ്ങൾ തദ്ദേശീയരുടെ പ്രശംസയ്ക്ക് പാത്രമായി. കോവിഡ് 19 ദുരിതകാലത്ത് ജോലി നഷ്ടപ്പെട്ട ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രോസറി കിറ്റുകൾ വിതരണം ചെയ്യുകയും വീട്ടുവാടക നൽകുവാൻ സഹായിക്കുകയും, ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും ചെയ്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ നവോദയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com