ADVERTISEMENT

മെൽബൺ ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഒതുങ്ങി കഴിയുന്ന മെൽബൺ മലയാളികൾക്ക് സ്വാദിഷ്ഠമായ കേരളീയ വിഭവങ്ങളുമായി ഫാദേഴ്സ് ഡേ ആഘോഷിക്കാൻ മെൽബണിലെ പ്രശസ്തമായ കേറ്ററിംങ് കമ്പനി ഫ്ലവറേജ്  വമ്പൻ ലഞ്ച് ഡീൽ  ഒരുക്കുന്നു.

bostini-3

സെപ്റ്റംബർ 6 ഞായറാഴ്ച അഞ്ചു പേർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ ആണു ലഞ്ച് ഡീൽ ഒരുക്കിയിരിക്കുന്നത്. മീൻ പൊള്ളിച്ചത്, കള്ളപ്പം ബീഫ്കറി, മീൻ കറി, ഊണ്, ഫ്രൂട്ട് സാലഡ് എന്നിവ വീടുകളിൽ എത്തിക്കുന്നതിന് 75  ഡോളർ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി മലയാളികൾ ലഞ്ച് ഡീൽ ബുക്ക് ചെയ്തു കഴിഞ്ഞു.മെൽബണിലെ ന്യൂജനറേഷൻ ചെറുപ്പക്കാരായ സബിഷ് ഫിലിപ്പ്, സനോജ് ഫിലിപ്പ്, ബാബു മണലേൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഫ്ലവറേജ്  പ്രവർത്തിക്കുന്നത്.

ഇവരുടെ പ്രധാന ഇറ്റാലിയൻ റസ്റ്റോറന്റ് ബോസ്റ്റിം ഒരുക്കുന്ന ഇറ്റാലിയൻ ലഞ്ച് ഡീലും ഫാദേഴ്സ് ഡേയുടെ പ്രത്യേകതയാണ്. സബീഷ് ഫിലിപ്പിന്റെ ഇറ്റാലിയൻ ഭക്ഷണങ്ങൾ ഇതിനോടകം മെൽബൺ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. ഫാദേഴ്സ് ഡേയിൽ 30 ഡോളർ മുതൽ 70 ഡോളർ വരെയുള്ള വിവിധ ഇനം ഇറ്റാലിയൻ ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

bostini-2

വ്യത്യസ്ത ഭക്ഷണങ്ങൾ ആസ്വദിച്ചുകൊണ്ട് ഇത്തവണത്തെ ഫാദേഴ്സ് ഡേ ഉഷാർ ആക്കാൻ മെൽബൺ മലയാളികൾ തയാറെടുക്കുകയാണ്.  ഫാദേഴ്സ് ഡേയിലെ ലഞ്ച് ഡീലിനു വേണ്ടി 0491185698 എന്ന നമ്പരിൽ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചക്ക് 11 മണി മുതൽ 2 മണി വരെയാണ്  ലഞ്ച് ഡീൽ നടത്തുന്നത്. മെൽബൺ മലയാളികൾ ഓണസദ്യക്ക് നൽകിയ മികച്ച പിന്തുണക്ക് സംഘാടകർ നന്ദി പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com