ADVERTISEMENT

മെല്‍ബണ്‍ ∙ അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അനുശോചനം രേഖപ്പെടുത്തി. ബോസ്കോ പിതാവിന്‍റെ അടുത്ത ബന്ധുകൂടിയായിരുന്ന പോള്‍ ചിറ്റിലപ്പിള്ളി പിതാവ്, സെമിനാരി പഠനം കാലം മുതല്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹവും പരിഗണനയും തന്നോട് കാണിച്ചിരുന്നുവെന്ന്, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് അയച്ച അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

ആഴമായ ദൈവവിശ്വാസവും ഉറച്ച ആദര്‍ശധീരതയും അചഞ്ചലമായ സഭാസ്നേഹവും ഉദാരമായ സാമൂഹ്യപ്രതിബദ്ധതയുമുള്ള ഇടയശ്രേഷ്ഠനായിരുന്നു പോള്‍ പിതാവെന്ന് ബിഷപ്പ് ബോസ്കോ പുത്തൂര്‍ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com