ADVERTISEMENT

സിംഗപ്പൂർ ∙ ഫോക്കസ് മലയാളം സിംഗപ്പൂരിന്റെ ഫെയ്സ്ബുക്ക് ലൈവ് സീരീസിൽ പ്രശസ്ത ഗായിക രാജലക്ഷ്മി അതിഥിയായി എത്തി. ഞായറാഴ്ച വൈകിട്ടായിരുന്നു പരിപാടി. ‘ഒളിച്ചിരുന്നേ, ഒളിച്ചിരുന്നേ...’ എന്ന രാജലക്ഷ്മിയുടെ പ്രശസ്ത ഗാനം ഉൾപ്പെടെ നിരവധി പാട്ടുകൾ പാടി. സംഗീത ജീവിതത്തിലെ അനുഭവങ്ങളും സംഗീത വഴിയും പ്രിയപ്പെട്ട നിരവധി പാട്ടുകളും രാജലക്ഷ്മി പാടി.

നിരവധി പേരാണ് ലൈവ് പരിപാടി വീക്ഷിച്ചത്. അവരുടെ പ്രിയപ്പെട്ട പാട്ടുകളും രാജലക്ഷ്മിയുടെ ശബ്ദത്തില്‍ ആളുകൾ ആസ്വദിച്ചു. 100 ദിവസം, 100 പാട്ടുകാർ എന്ന ഉദ്ദേശത്തിലാണ് ഫോക്കസ് മലയാളം സിംഗപ്പൂർ ഫെയ്സ്ബുക്കിൽ ലൈവ് നടത്തുന്നത്. മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com