sections
MORE

പ്രവാസി കേരള കോൺഗ്രസ്സ് (എം) ഓസ്ട്രേലിയയ്ക്ക് നവ നേതൃത്വം

aus-pkcm-ob
SHARE

കാൻബറ∙  പ്രവാസി കേരള കോൺഗ്രസ്സ് (എം) ഓസ്ട്രേലിയയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലും, ടെറിട്ടറികളിലുമുള്ള കേരള കോൺഗ്രസ്സ് (എം) പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്റ്റംബർ 20 ഞായാറാഴ്ച ഉച്ചകഴിഞ്ഞ് മുൻ പ്രസിഡന്റ് റെജി പാറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സൂം മീറ്റിങ്ങിലായിരുന്നു തിരഞ്ഞെടുപ്പ്.

നാഷണൽ പ്രസിഡന്റായി ജിജോ ഫിലിപ്പ് കുഴികളം (ഷെപ്പെർട്ടൺ) തിരഞ്ഞെടുക്കപ്പെട്ടു. പാലാ സെൻ്റ് തോമസ്സ് കോളജ് മുൻ യൂണിയൻ ചെയർമാൻ, യൂണിയൻ ജനറൽ സെക്രട്ടറി, കെ.എസ്സി യൂത്ത്ഫ്രണ്ട് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ ഈന്തനാംകുഴി (ബല്ലാററ്റ്), മുൻ കെ.എസ്.സി പ്രസിഡന്റ് ദേവികുളം മണ്ഡലം, രാജകുമാരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, അപ്കോ പ്രസിഡൻ്റ് രാജകുമാരി, നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജയിംസ് (പെർത്ത് ) തൃശൂർ ചേലക്കര സ്വദേശിയാണ്.

കുടിയേറ്റ കർഷകരുടെ ശ്രദ്ധേയനായ നേതാവും, രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണിദ്ദേഹം. മീഡിയ കോർഡിനേറ്ററായി ക്യാൻബറയിൽ നിന്നും ജോജോയും ഐടി സെൽ കോ-ഓർഡിനേറ്റർമാരായി ഐബി ഇഗ്നേഷ്യഷ് (സിഡ്നി ) ക്ലിസ്സൺ ജോർജ് (മെൽബൺ), ഷിനോ മാത്യു ( ന്യൂ സൗത്ത്‌വെയിൽസ്) എന്നിവരെയും തിരഞ്ഞെടുത്തു.‌

സംസ്ഥാന കോർഡിനേറ്റർമാരായി കെന്നടി പട്ടു മാക്കിൽ (കാൻബറ), സിഡ്നിയിൽ നിന്നും സിബിച്ചൻ ജോസഫ്, ജിബിൻ സിറിയക്ക്, റോബിൻ ജോസ് (ഇപ്സ്വിച്ച് ), ബൈജു സൈമൺ (ഡാർവിൻ ),പെർത്തിൽ നിന്നും ഷാജു ജോൺ, റ്റോജോ തോമസ്സ്, ജിബിൻ ജോർജ് (ടാസ്മാനിയ) മുതലായവരും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മറ്റി മെംബർമാരായി മജു പാലകുന്നേൽ (വള്ളോങ്ങോഗ്), ജോജി കണ്ണാട്ട് (ന്യൂകാസ്സിൽ ), ബിബിൻ ജോസ് (ക്യാൻബറ), ജേക്കബ് തോമസ് ഉമ്മൻ (ബല്ലാററ്റ്), സുമേഷ് ജോസ് (ബൻഡബർഗ്), ജോഷി ജേക്കബ്ബ് (കെയിൻസ്), ഹാജു തോമസ്സ് (ബ്രിസ്ബയിൻ), ജോജി തോമസ് (പെർത്ത്), അരുൺ ജോർജ് (വെസ്റ്റേൺ ഓസ്ട്രേലിയ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് (എം) ന്റെ ശക്തി കേന്ദ്രമായ വിക്ടോറിയായിൽ മെൽബണിൽ നിന്നുമുള്ള സെബാസ്റ്റ്യൻ ജേക്കബ് പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായി തോമസ് വാതപ്പള്ളിൽ, ഡേവിസ് ജോസ്, ജലേഷ് എബ്രഹാം എന്നിവരും സെക്രട്ടറിയായി ജോസി സ്റ്റീഫനും ജോയിൻ സെക്രട്ടറിമാരായി ജോഷി ജോർജ് കുഴിക്കാട്ടിൽ, ടോബിൽ അലക്സ്, ടോം പഴേപറമ്പ് (ട്രഷറർ) എന്നിവരെയും പ്രത്യേക ക്ഷണിതാവായി റെജി പാറക്കലിനെയും തിരഞ്ഞെടുത്തു.

കേരള കോൺഗ്രസ്സ് (എം) ന്റെ ഭാവി പരിപാടികളിൽ പാർട്ടി നേതൃത്വം എടുക്കുന്ന എന്തു തീരുമാനമായാലും പ്രവാസി കേരള കോൺഗ്രസ്സ് ഓസ്ട്രേലിയായുടെ പൂർണ്ണപിന്തുണ ഉണ്ടാകുമെന്നും മീറ്റിങ്ങിൽ പങ്കെടുത്തവർ തീരുമാനമെടുത്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കുമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി, .തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ അഭിനന്ദനവും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA