ADVERTISEMENT

മെൽബൺ ∙ കോവിഡ്–19ന്റെ പിടിയിൽ അമർന്ന ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളികൾക്കായി ആശ്വാസത്തിന്റെ രുചി കൂട്ടുമായി കിഴി പൊറോട്ട താരമാകുകയാണ്.

നീണ്ട ലോക്ഡൗൺ നാലാം സ്റ്റേജിലേക്ക് ഒക്ടോബർ 19 വരെ നീളുന്ന സാഹചര്യത്തിൽ സാമ്പത്തികമായും മാനസികമായും തകരുന്ന അവസ്ഥയിൽ രുചിയുടെ പുതിയ നിറക്കൂട്ടുമായി മെൽബൺ മലയാളികൾക്ക് ആശ്വാസം പകരുകയാണ് Flavorage Catering Company. ഇതിനോടകം നിരവധി  Family package  വഴി മലയാളികളുടെ മനംകവർന്ന Flavorage Catering Company ഈ ആഴ്ചയിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഇനമാണ് കിഴി പൊറോട്ടാ. അടുപ്പിൽ നിന്നും ചൂട് മാറാതെ വാഴ ഇലയിലേക്ക് മാറ്റുന്ന പൊറോട്ടാക്ക് മുകളിൽ ബീഫും മസ്സാലയും കൂടി വച്ച് അതിന്റെ മുകളിൽ അടുത്ത പൊറോട്ട വച്ചതിനുശേഷം വീണ്ടും ബീഫും മസ്സാലയും വച്ച് അതിന് മുകളിൽ മൂന്നാമത്തെ പൊറോട്ട വച്ച് വാഴ ഇലയിൽ കിഴി കെട്ടുന്ന രീതിയിൽ പൊതിഞ്ഞ് വച്ചതിനുശേഷം ചൂടോടെ ഉപയോഗിക്കുന്ന വിഭവം ആണ് കിഴി പൊറോട്ടാ.

ഇപ്രാവശ്യത്തെ  Family Pack–ൽ 6 പൊറോട്ടാ അടങ്ങുന്ന കിഴി പൊറോട്ടായും ബീഫ് കട്ട്‌ലൈറ്റ്, ചിക്കൻ ബിരിയാണി, Kids pasta, Chicken Lollipop, Mango Pudding  എന്നീ വിഭവങ്ങൾ അടങ്ങുന്ന  Family Pack– ന്  Pick up ന് 55 Dollar ഉം ഡെലിവറിക്ക് 60  Dollar  ഉം ആണ് ചാർജ് ഈടാക്കുന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കഴിക്കാവുന്ന രീതിയിൽ ആണ് ഈ  Family Pack  ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 3–ാം തിയതി ശനിയാഴ്ചത്തെ ഫാമിലി deal ഇതിനോടകം  സോൾഡ് ഔട്ട് ആയി കഴിഞ്ഞു. മലയാളികളുടെ നിരന്തര അഭ്യർഥനമാനിച്ച് 5–ാം തീയതി ഞായറാഴ്ചത്തേക്ക് Booking ആരംഭിച്ചിരിക്കുകയാണ്. കിഴി പൊറോട്ടായുടെ രുചി അറിയുവാൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഏതായാലും ഇത്തവണത്തെ Flavorage Catering Company യുടെ കിഴി പൊറോട്ടാ മെൽബൺ മലയാളികൾക്ക് പുതിയ അനുഭവമായിരിക്കും.

മെൽബണിലെ അറിയപ്പെടുന്ന ഷെഫും,Flavorage Catering Companyയുടെ ഡയറക്ടറുമായ സബീഷ് ഫിലിപ്പിന്റെ ശൈലിയിൽ തയാർ ചെയ്യുന്ന ഇറ്റാലിയൻ  Pasta, Alphonse  മാമ്പഴത്തിന്റെ പൾപ്പിൽ നിന്നും പ്രത്യേകം തയാറാക്കുന്ന Mango Pudding -ഉം മലയാളികൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ആണ്. ലാഭം നോക്കാതെ ലോക്ഡൗൺ കാലത്ത് മലയാളികൾക്ക് രുചിയുടെ പുത്തൻ രീതികൾ പരീക്ഷിക്കുകയാണ് Flavorage Catering Company.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com