sections
MORE

ലോക്ക്ഡൗൺ കാലത്ത് നാടൻ ഏത്തപ്പഴത്തിന്റെ വസന്തോൽസവം

bobish-jose
SHARE

മെൽബൺ ∙ ഓസ്ട്രേലിയായിലെ മെൽബണിൽ ലോക്ക്ഡൗൺ കാലത്തും നാടൻ ഏത്തപ്പഴത്തിന്റെ വസന്തോത്സവം മലയാളികൾക്കായി കാഴ്ച വയ്ക്കുകയാണ് AUKART എന്ന ഓൺലൈൻ ഗ്രോസ്സറി ഷോപ്പ്. ഓസ്ട്രേലിയായിലെ ക്യൂൻസ്‍ലാൻഡ് സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മാത്രം ആണ് കേരളത്തിലെ പോലെ നാടൻ ഏത്തപ്പഴം കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം മെൽബണിൽ ആദ്യമായാണ് AUKART  ഏത്തപ്പഴം മലയാളികൾക്ക് സമ്മാനിച്ചത്. ഇത്തവണ ലോക്ഡൗൺ കാലത്ത് മലയാളികൾക്കായി ഏറ്റവും രുചികരമായ നാടൻ ഏത്തപ്പഴം വിതരണം  ചെയ്തുകൊണ്ട്  AUKARANT ചരിത്രം സൃഷ്ടിക്കുകയാണ്. 

banana

ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും മലയാളികൾക്ക് നൽകാൻ കഴിയുന്ന രീതിയിൽ ആണ് ഏത്തപ്പഴം വിതരണം ചെയ്യുന്നത്. കൂടാതെ മലയാളികൾക്ക് വേണ്ട കരിക്ക്, കാച്ചിൽ, ചേമ്പ്, വെള്ളിരിക്കാ, കുമ്പളങ്ങാ, കോവക്കാ, നെല്ലിക്കാ, പപ്പായ, മാങ്ങാ എന്നിവയും മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ ബോബിഷ് ജോസിന്റെ ഉടമസ്ഥതയിൽ ഉള്ള ഓൺലൈൻ ബിസിനസ്സ്  ഗ്രോസ്സറി ഷോപ്പ് ചുരുങ്ങിയ കാലം കൊണ്ട് മെൽബൺ മലയാളികളുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഗൂണത്തിലും വിലകുറവിലും മലയാളികൾക്ക് സേവനം ചെയ്യുന്ന ബോബിഷ് ജോസ് കൊറോണാ കാലത്ത് വിക്ടോറിയാ സംസ്ഥാനത്തെ മുഴുവൻ മലയാളി കുടുംബങ്ങളിലും പലചരക്ക് സാധനങ്ങള്‍ സൗജന്യമായി വീടുകളിൽ എത്തിച്ച് മലയാളികളുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

മൊണാഷ് ഹെൽത്തിന്റെ കീഴിലുള്ള Casy Hospital- ൽ തിയേറ്റർ ടെക്നിഷൻ ആയി ജോലി ചെയ്യുന്ന ബോബിഷ് ജോസ്  ഒരു സേവനം ആയിട്ടാണ് തന്റെ ഈ ഗ്രോസ്സറി ബിസിനസിനെ കാണുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ  AUKART Grocery shop ൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ജോലി ഇല്ലാത്ത സമയങ്ങളിൽ ഓർഡർ അനുസരിച്ച് വീടുകളിൽ സാധനങ്ങൾ ബോബിഷ് ജോസ്  തന്നെയാണ് എത്തിക്കുന്നത്. ഇതിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.

മെൽബണിലെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന ബെറിക്കിലെ മലയാളി കൂട്ടായ്മ ബെറിക്ക് അയൽക്കൂട്ടത്തിന്റെ സജീവ അംഗം കൂടിയാണ്  ബോബിഷ് ജോസി അയൽക്കൂട്ടത്തിന്റെ ഓണപരിപാടികളിൽ ഡാൻസർ ആയും നാടകനടൻ ആയും ഒക്കെ ബോബിഷ് ജോസ് തിളങ്ങിയിട്ട് ഉണ്ട്. ഭാര്യ ജിജി Casy Hospital തിയേറ്റർ നഴ്സ് ആയി ജോലി ചെയ്യുന്നു. രണ്ട് ഇരട്ടകുട്ടികൾക്കൊപ്പം മെൽബണിലെ  Cranburn Northൽ താമസിക്കുന്നു.  ഗുണമേൻമയുള്ള സാധനങ്ങളും  മിതമായ  വിലയും AUKARATന്റെ മുഖമുദ്രയാണ്. ഫോണിലൂടെയും  Websit  വഴിയും സാധനങ്ങൾ ഓഡർ ചെയ്താൽ വീട്ടിൽ കൃത്യമായി എത്തിക്കും എന്ന ഉറപ്പും  ബോബിഷ് ജോസ് നൽകുന്നു. ഇപ്രാവശ്യം വന്ന ഒരു ലോഡ് ഏത്തപ്പഴം മണിക്കൂറിനകം തീർന്നു. www.aukart.com.an എന്ന വെബ് സൈറ്റിലൂടെ സാധനങ്ങൾ ഓർഡർ  ചെയ്യുവാൻ സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA