ADVERTISEMENT

മെൽബൺ ∙ മെൽബൺ മാർത്തോമാ പള്ളിയിലെ സജീവാംഗമായിരുന്ന ലിജു ജോർജ് (45) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മെൽബണിലെ ക്രെഗിബേണിലാണ് കുടുംബം താമസിക്കുന്നത്. പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും സജീവമായി പ്രവർത്തിച്ചിരുന്ന ലിജുവിന്റെ അകാലമരണം സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

പുതുപ്പള്ളി അടുപ്പറമ്പിൽ റിട്ട. ഇലക്ട്രിസിറ്റി എൻജിനീയർ എ.സി. ജോർജിന്റെയും, പരേതയായ കുഞ്ഞുകുഞ്ഞമ്മയുടെയും (അസി എൻജിനീയർ, വാട്ടർ അതോറിറ്റി) മകനാണ് ലിജു. 

പുതുപ്പള്ളി തലപ്പാടി നസ്റത്ത് മാർതോമാ പള്ളിയിലെ അംഗം കൂടിയാണ്. ഭാര്യ: ബീന, മക്കൾ: ലിയ, ജയ്ഡൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com