സിസ്റ്റര്‍ റോമുള പുത്തൂര്‍ അന്തരിച്ചു
Mail This Article
×
മെല്‍ബണ്‍∙സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ സഹോദരിയും പ്രസന്റേഷന് സന്യസ്ത സഭാംഗവുമായ സിസ്റ്റര്‍ റോമുള പുത്തൂര്‍ (84) അന്തരിച്ചു. സിസ്റ്ററിന്റെ സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 2ന് വൈകിട്ട് നാലിനു കോയമ്പത്തൂര്‍ പോടന്നൂര്‍ കോണ്‍വെന്റ് ചാപ്പലില്‍ നടക്കും.
മെല്‍ബണ്‍ സിറോ മലബാര്‍ രൂപത വികാരി ജനറള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍, രൂപത മീഡിയ കമ്മിഷന് അംഗങ്ങള്‍ എന്നിവര്‍ പിതാവിനെ അനുശോചനം അറിയിച്ചു.
വാർത്ത∙ പോള്‍ സെബാസ്റ്റ്യന്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.