ADVERTISEMENT

സിഡ്നി ∙ ഓസ്‌ട്രേലിയയിൽ നിന്നൊരുങ്ങുന്ന ക്രിസ്‌മസ്‌ ഗാനം ‘നക്ഷത്രങ്ങൾ കാത്തിരുന്ന രാത്രി’ ഡിസംബർ 12 ശനിയാഴ്ച സിഡ്‌നി സമയം വൈകിട്ട് 7.30ന് റിലീസ് ചെയ്യും. പ്രശസ്ത ഗായികയായ ജെൻസി ഗ്രിഗറിയാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ റിലീസിംഗ് നിർവഹിക്കുന്നത്. കാദേശ് മീഡിയയും ലൈവ്  ഓസ്‌ട്രേലിയയും സംയുക്തമായാണ് റിലീസിംഗ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

സ്മാർട്ട്ഫിൻ അഡ്വൈസേഴ്സിന്റെ സഹകരണത്തോടെ സൗണ്ട് വൈബ്‌സ് സ്റ്റുഡിയോസ് സിഡ്‌നി നിർമ്മിച്ചിരിക്കുന്ന ഈ ക്രിസ്‌മസ്‌ ഗാനത്തിന്റെ സംഗീതം  നൽകിയിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ഷിബു എബ്രഹമാണ്. ജെയിംസ് ചാക്കോ രചനയും അനീഷ് കവിയൂർ  ഓർക്കസ്ട്രേഷനും നിർവഹിച്ചു. സിഡ്‌നിയിലെ പ്രമുഖ ഗായകരിലൊരാളായ ബേസിൽ ഫെർണാണ്ടസ് ആണ് ഗാനം ആലപിക്കുന്നത്.

സൗണ്ട് വൈബ്‌സ് സ്റ്റുഡിയോയിൽ റെക്കോർഡിങ് പൂർത്തിയാക്കിയ ഈ ഗാനത്തിൽ നുബിയ ലിജോ, ശ്വേത എൽദോസ് എന്നിവരും ഗാനത്തിന്റെ  ഭാഗമായുണ്ട്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിഡ്‌നിയിൽ നിന്നുള്ള പ്രശസ്ത ഫോട്ടോഗ്രാഫർ സുരേഷ് പോക്കാട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com