sections
MORE

ബേസിൽ ഫെർണാണ്ടസിന്റെ ക്രിസ്‌മസ്‌ ഗാനം ശ്രദ്ധേയമാകുന്നു

basil
SHARE

സിഡ്‌നി∙ സിഡ്നിയിലെ  പ്രമുഖ  ഗായകനായ  ബേസിൽ  ഫെർണാണ്ടസ്  ആലപിച്ച  'നക്ഷത്രങ്ങൾ  കാത്തിരുന്ന  രാത്രി ' എന്ന ക്രിസ്മസ് ഗാനം ഏറെ ശ്രദ്ധേയമായി. ഡിസംബർ 12നു റീലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണ മാണ്  ലഭിക്കുന്നത്. പ്രശസ്ത  പിന്നണി ഗായിക ജെൻസി ആന്റണി സൂം വിഡിയോ മീറ്റിലൂടെ പരിചയപ്പെടുത്തിയ ഗാനത്തിന്റെ  പിന്നണിയിൽ പ്രവർത്തിച്ചത് ഓസ്‌ട്രേലിയയിൽ നിന്നുള്ള കലാകാരന്മാരാണ്. ഷിബു എബ്രഹാം മെൽബൺ ആണു സംഗീതം നിർവഹിച്ചത്. 

സ്റ്റേജ് ഷോകളിലൂടെപ്രശസ്തനായ  ബേസിൽ  ഇപ്പോൾ സിഡ്‌നിയിൽ  താമസിക്കുന്നു .ഇതിനുമുൻപ്  കൊച്ചിൻ  ഹരിശ്രീയുടെ പ്രധാന ഗായകനായിരുന്നു. ഈ ഗാനത്തിന്റെ കരോക്കെ ആവശ്യമുള്ളവർ  Shibuabr1@yahoo.co.uk എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

ഗാനത്തിന്റെ യു ട്യൂബ്  ലിങ്ക് -https://youtu.be/2UbJS_KfECU

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA