ADVERTISEMENT

മെൽബൺ ∙ മെൽബൺ സോഷ്യൽ ക്ലബ്ലിന്റെ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ കോവിഡിന്റെ മാനദണ്ഡങ്ങൾ‍ പാലിച്ച് അവിസ്മരണീയമാക്കി. മെൽബണിലെ Vermount St. Timothy’s  പാരിഷ് ഹാളിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഫാദർ ജെംയിസ്സ് അരീച്ചിറ നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

melbourne-social-club-5

പരിപാടിയുടെ അവതാരകർ ആയ താരദമ്പതികൾ തോമസ്സ് – ടിന്റു തച്ചേട്ട് ഏവർക്കും സ്വാഗതം ആശംസിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അകലം പാലിച്ചുകൊണ്ട് മാർതോമൻ ഈരടികൾ പാടികൊണ്ട് കലാപരിപാടികൾ ആരംഭിച്ചു. വനിതകളുടെ നേതൃത്വത്തിൽ കാരൾ ഗാനങ്ങൾ ആലപിച്ച് സദസ്സിന്റെ കൈയ്യടി നേടി. തുടർന്ന് പുതുവർഷത്തെ എതിരേൽക്കാൻ ടീനേജ് യുവതി യുവാക്കളും പുരുഷന്മാരും ആലപിച്ച ഗാനങ്ങൾ ഏവരുടെയും മനസ്സിൽ ഒരായിരം പൂത്തിരികൾ കത്തി പടർന്നു.

അവതാരകരായ തോമസ്സ് തച്ചേടനും ടിന്റു തച്ചേടനും എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തി നടത്തിയ നിരവധി പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ചുരുങ്ങിയ കാലംകൊണ്ട് മെൽബണിലെ സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായ മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ മുഖ്യ  അതിഥി ഫാദർ ജെംയിസ്സ്  അരീച്ചിറ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രകീർത്തിച്ചു. 

melbourne-social-club-2

ലോക്ഡൗൺ കാലത്ത് സോഷ്യൽ ക്ലബ്ബ്  ZOOM Meeting ലൂടെ നടത്തിയ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയ വനിതകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ ക്രിസ്മസ് പാപ്പയുടെ നേതൃത്വത്തിൽ കാരൾ ഗാനങ്ങൾ ആലപിച്ച ഏവർക്കും ചോക്‌ലെറ്റ് വിതരണം ചെയ്തു. മെൽബൺ സോഷ്യൽ ക്ലബ്ബിലെ യുവതി യുവാക്കൾക്കുവേണ്ടി Watsapp group ആരംഭിക്കാനും അതിന്റെ കോഏർഡിനേറ്റർ ആയി സ്റ്റെബിൻ ഓക്കാടനെ ചുമതലപ്പെടുത്തുകയും ചെയ്തു. ജനുവരി 30, 31 തീയതികളിൽ മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ രണ്ട് ദിവസത്തെ ക്യാമ്പ്  Yarra vally vinoury Resort ൽ വച്ച് വിവിധ പരിപാടികളോടെ നടത്തുവാനും തീരുമാനിച്ചു. നിരവധി ഭാവഗായകരുടെ ഗാനങ്ങൾക്ക് നൃത്തത്തിന്റെ ചുവടുകൾ വച്ച് ആഹ്ലാദത്തോടെ, സന്തോഷത്തോടെ, ഒരുമയോടെ ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾക്ക് എക്സിക്യൂട്ടീവ് അംഗം നിമ്മി സഖറിയ കൃതജ്ഞത അർപ്പിച്ചു. കോഓർഡിനേറ്റർമാരായ സൈമച്ചൻ ചാമക്കാല, ഫിലിപ്പ് കമ്പക്കാലുങ്കൽ, ജോസഫ് തച്ചേടൻ, ജയ്മോൻ പോളപ്പറയിൽ, ഫിലിപ്പ്സ് കുരിക്കോട്ടിൽ, റെജി പാറയ്ക്കൻ, നിമ്മി സഖറിയ  എന്നിവർ നേതൃത്വം നൽകി.

melbourne-social-club-3

മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ  ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങൾ വിജയിപ്പിക്കാൻ ചുക്കാൻ പിടിച്ച കമ്മറ്റി  അംഗങ്ങൾക്കും പ്രത്യേകിച്ച് ആ ദിവസത്തെ പരിപാടികൾക്ക് വേണ്ടി നിരവധി ത്യാഗം സഹിച്ച സോഷ്യൽ ക്ലബ്ബിന്റെ പിആർഒ ഫിലിപ്പ്സ്  കുരീക്കാട്ടിലിനും, സൈമച്ചൻ ചാമക്കാലായ്ക്കും പ്രത്യേകം നന്ദിയും അർപ്പിച്ചു. വ്യത്യസ്ഥ വിഭവങ്ങൾ അടങ്ങിയ സ്നേഹ വിരുന്നോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.

melbourne-social-club-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com