ADVERTISEMENT

മെൽബൺ∙ കോവിഡിന്റെ  പ്രത്യേക സാഹചര്യത്തിലുള്ള  പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിലവിലുള്ള സ്ഥിതി വിശേഷങ്ങൾ  പങ്കു വയ്ക്കുന്നതിനുമായി മലയാളി സംഘടനാ പ്രതിനിധികൾ ഓസ്ട്രേലിയൻ മൾട്ടികൾച്ചറൽ അസിസ്റ്റന്റ് മന്ത്രി ജയ്സൺ വുഡുമായി ചർച്ച നടത്തി. കഴിഞ്ഞ ഒരു വർഷമായി വിവിധ മേഖലകളിൽ ഉണ്ടായ സാമ്പത്തിക തകർച്ചയെക്കുറിച്ചും അതിനെ നേരിടുവാനുമായി ഓസ്ട്രേലിയൻ ഫെഡറൽ ഗവൺമെന്റ് എടുത്ത നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 

മലയാളികളുടെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിലുള്ള സന്തോഷം മന്ത്രി പങ്കുവച്ചു. മന്ത്രി ജയ്സൺ വുഡിനെ ഫ്രാക്സ്റ്റൺ  മലയാളി മുൻ പ്രസിഡന്റും പ്രവാസി കേരളാ കോൺഗ്രസ് വിക്ടോറിയ പ്രസിഡന്റുമായ സെബാസ്റ്റ്യൻ ജേക്കബ് കേരളത്തനിമയുടെ പൊന്നാട അണിയിച്ചു. 

ഓസ്ട്രേലിയൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് മന്ത്രിയെ സ്വീകരിച്ചത്. കേരള ന്യൂസ് ചാനൽ ചീഫ് എഡിറ്റർ ജോസ് എം. ജോർജ്, ജോർജ് തോമസ് ( മുൻ MAV ജനറൽ സെക്രട്ടറി), ജോജി കാഞ്ഞിരപ്പള്ളി ( മിറിൻഡ മലയാളി അസോസിയേഷൻ), ജോജി ജോൺ ( ഓസ്ട്രേലിയ - ഇന്ത്യ ബിസിനസ് അസോസിയേഷൻ ) എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com