ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലെ പ്രമുഖ മൈഗ്രേഷൻ ലോയറായ താരാ എസ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസിന്റെ പുതിയ ഓഫീസിന്റെ  ഉദ്ഘാടനം ഫെബ്രുവരി 8 ന് മെൽബൺ വേൾഡ് ട്രേഡ് സെൻ്ററിന്റെ ടവർ 4 ൽ മുൻ ഇന്ത്യൻ അംബാസിഡർ ടി. പി . ശ്രീനിവാസൻ നിർവഹിക്കും.

ഫ്ലൈ വേൾഡ് ഗ്രൂപ്പിന് പത്ത് വർഷത്തോളമായി ഓസ്ട്രേലിയൻ മൈഗ്രേഷൻ, ട്രാവൽസ്, മണി ട്രാൻസ്ഫർ, ഹോം ലോൺ, ഹോളിഡെയ്സ് എന്നീ മേഖലകളിൽ പ്രവർത്തന പരിചയമുണ്ട്.  ഈ രംഗത്തെ മുൻനിര കമ്പനികളിലൊന്നായി ഫ്ലൈ വേൾഡ് ഗ്രൂപ്പ് മാറിയെന്ന് സിഇഒ - റോണി ജോസഫും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  പ്രിൻസ് ജേക്കബും അറിയിച്ചു.  കോവിഡ്  മൂലം കഴിഞ്ഞ ഒരു വർഷമായി വിമാന സർവീസുകൾ ഇല്ലാതിരിന്ന ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നിരവധി ചാർട്ടർ സർവീസുകളാണ് ഫ്ലൈ വേൾഡിന്റെ നേതൃത്വത്തിൽ നടത്തിയത്, ഇത് ഓസ്‌ട്രേലിയൻ മലയാളികൾക്ക് വലിയ രീതിയിൽ സഹായകരമായിരുന്നു.

പ്രിൻസിപാൾ സോളിസിറ്ററും മൈഗ്രേഷൻ ലോയറുമായ താരാ  നമ്പൂതിരിയുടെ നേതൃത്വത്തിൽ സർവ്വ സജജമായ ഒരു ടീം തന്നെ ഫ്ലൈവേൾഡ് മൈഗ്രേഷനിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു, ഓസ്ട്രേലിയക്കു പുറമേ ദുബായിലും, കൊച്ചിയിലും ഫ്ലൈ വേൾഡിന് ഓഫീസുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com