ഇതൾ മാഗസിൻ പ്രകാശനം

magazine-ithal
SHARE

ക്വാലാലംപൂർ∙  മലേഷ്യയിലെ ജോഹോർ മലയാളി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ "ഇതൾ" ഫെബ്രുവരി 15ന് ഇന്ത്യൻ സമയം വൈകിട്ട് 6.30ന്  പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ  മധുപാൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ ലൈവായി  പ്രകാശനം ചെയ്യും.

ജോഹോറിലെ പ്രവാസികളുടെ കഥകൾ,കവിതകൾ,ലേഖനങ്ങൾ,ഫോട്ടോഗ്രാഫി എന്നിവക്കു പുറമേ മലേഷ്യയിലെ പ്രവാസികൾക്കുപകരിക്കുന്ന ഒട്ടേറെ അറിവുകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് മലയാളത്തിലാണ് മാഗസിൻ അച്ചടിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റു കോണുകളിലുള്ള പ്രവാസി മലയാളി കൂട്ടായ്മകളിൽ നിന്നും ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് പ്രചോദനമാകുകയെന്ന ലക്ഷ്യം കൂടി ഉൾക്കൊണ്ടാണ് ഈ ഒരുദ്യമത്തിന് ജെഎംകെ തുടക്കമിട്ടിരിക്കുന്നതെന്നും പ്രകാശന ശേഷം "ഇതൾ" മലേഷ്യയിലെ മറ്റു  സ്റ്റേറ്റുകളിലും വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജോഹോറിലെ മലയാളികളുടെ കൂട്ടായ്മയാണ് ജെഎംകെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS