പെർത്ത്∙വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് ആഴ്ചകളിലായി നടത്തിവരുന്ന പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്ത പെർത്ത് മലയാളികളുടെ ക്രിക്കറ്റ് മാമാങ്കം AICE RCL T20-2021 ടൂർണമെന്റിലെ ഫൈനൽ മത്സരം നാളെ (ഫെബ്രുവരി 21) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഫോറസ്റ്റ് ഫീൽഡിലുള്ള ഹാർട്ട് ഫീൽഡ് പാർക്കിൽ നടക്കും. സെമി ഫൈനലിൽ ലയൺസ് ഇലവണ്ണിനെ പരാജയപ്പെടുത്തിയ റോയൽ വാരിയേഴ്സും കേരള സ്ട്രൈക്കേഴ്സ് ലെജൻസിനെ പരാജയപ്പെടുത്തിയ സതേൺ സ്പാർട്ടനും തമ്മിലാണു ഫൈനൽ മത്സരം.
പെർത്തിലെ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മലയാളികളെയും ഫോറസ്റ്റ് ഫീൽഡിലെ ഹാർട്ട് ഫീൽഡ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റിനു നേതൃത്വം കൊടുക്കുന്ന റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് അറിയിച്ചു വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും കാലമാണ്ട സിറ്റി കൗൺസിൽ മെമ്പർ ലെസ്‌ലി ബോയ്‌ഡും അർമഡേൽ സിറ്റി കൗൺസിൽ മെമ്പർ പീറ്റർ ഷാനവാസും ചേർന്ന് വിജയികൾക്ക് വിതരണം ചെയ്യും