പെർത്ത് ∙ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്ത പെർത്ത് മലയാളികളുടെ AICE RCL T20-2021 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ മത്സരം ഫോറസ്റ്റ് ഫീൽഡിലുള്ള ഹാർട്ട് ഫീൽഡ് പാർക്കിൽ (ഫെബ്രുവരി 21) ഞായറാഴ്ച്ച നടന്നു. ഫൈനലിൽ റോയൽ വാരിയേഴ്സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയ സതേൺ സ്പാർട്ടൻസ് ചാംപ്യന്മാരായി.
ജയ്ക് ആണ് കളിയിലെ കേമൻ. ചാംപ്യൻമാരായവർക്ക്-$2000, റണ്ണേഴ്സ് അപ്പിന് $1000 മൂന്നാമതെത്തിയവർക്ക് $500 ഡോളർ വിതം ക്യാഷ് അവാർഡും ട്രോഫികളും കാലമാണ്ട സിറ്റി കൗൺസിൽ മെമ്പർ ലെസ്‌ലി ബോയ്‌ഡും മലയാളിയായ അർമമഡേൽ സിറ്റി കൗൺസിൽ മെമ്പർ പീറ്റർ ഷാനവാസ്, വർഗീസ് പുന്നയ്ക്കൽ, ഡിറ്റി ഡൊമിനിക്, ബിജു പല്ലൻ എന്നിവർ വിതരണം ചെയ്തു.
AICE റോയൽ ചാംപ്യൻസ് ലീഗ് ട്വന്റി20 വൻ വിജയമാക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും ടൂർണ്ണമെന്റ് നേതൃത്വം കൊടുത്ത റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് നന്ദി അറിയിച്ചു.