ADVERTISEMENT

മെൽബൺ ∙ മെൽബണിലെ ക്ലരിൻഡയിൽ താമസമാക്കിയ കൊട്ടാരക്കര സ്വദേശി മാത്യു നെല്ലിവിളയുടെ ഭാര്യ മേരിക്കുട്ടി നെല്ലിവിള (69) വ്യാഴാഴ്ച രാവിലെ മോണാഷ് ഹോസ്പിറ്റലിൽ  അന്തരിച്ചു. അന്തരിച്ച മേരിക്കുട്ടി കുറുപ്പന്തറ കണ്ടാരപ്പള്ളിൽ പരേതനായ കെ.ടി മാത്യുവിന്റെയും പരേതയായ ജോസഫൈന്റെയും മകളാണ്. കഴിഞ്ഞ 34 വർഷമായി ക്ലേയറ്റണടുത്തുള്ള ക്ലരിൻഡയിലാണ് താമസം. മൃതദേഹം മാർച്ച് 3 ബുധനാഴ്ച വൈകീട്ട് ആറുമുതൽ ഒൻപതു വരെ ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽ സർവ്വീസ്, 505, Princes Hwy, Noble Park ൽ വച്ച് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

 

ശവസംസ്കാര ചടങ്ങുകൾ മാർച്ച് - 4 ന് 11.30 ന് ക്ലരൻഡ സെന്റ്. ആൻഡ്രൂസ് പള്ളിയിൽ പ്രാർഥനാ ചടങ്ങുകളോടെ നടത്തും. മക്കൾ മിഷേൽ, മി ബിൽ, മാർട്ടിൻ, മരുമക്കൾ തോമസ് കളരിക്കൽ , ഇടിഞ്ഞില്ലം -തിരുവല്ല, ജോർജ് ചെറിയ തുണ്ടം ,തിരുവനന്തപുരം, ദിവ്യാ സിറിയക് പനച്ചിപുരം പാലാ - എന്നിവരാണ്. 

 

വാർത്ത∙ ജോസ് എം.ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com