ADVERTISEMENT

മെൽബൺ ∙ ഓഷ്യാനയിലെ പ്രഥമ ക്നാനായ സംഘടനയായ വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസിന്റെ അടുത്ത രണ്ട് വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് റെജി തോമസിന്റെ (മോനിപ്പള്ളി) നേതൃത്വത്തിലുള്ള കമ്മറ്റി ചുമതല ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.

അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സോണി പൂഴിക്കുന്നേൽ (സംക്രാന്തി), സെക്രട്ടറിയായി ബിജോ മുളയ്ക്കൻ (മോനിപ്പള്ളി), ജോയിന്റ് സെക്രട്ടറിയായി ജൂലി ടോണി (വാകത്താനം), ട്രഷറർ ബിജിമോൻ കാരുപ്ലാക്കിൽ (കരിങ്കുന്നം), കോഓർഡിനേറ്റേഴ്സ് ആയി ജിബി മാത്യു (കൈപ്പുഴ), വിവിയൻ തോമസ് (ഉഴവൂർ), ജസ്റ്റിൻ തുമ്പിൽ (കുറുമള്ളൂർ), ഓഷ്യാന നാഷനൽ കൗൺസിൽ അംഗങ്ങളായി സുനു സൈമൺ (അരിക്കര), ജിനോ കുടിലിൽ (കല്ലറ), ലിജി റോബിൻ (മാറിക) എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ  ഭാരവാഹികൾക്ക് മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാദർ. പ്രിൻസ് തൈപുരയിടത്തിൽ, ഫാദർ. ജംയിസ്സ് അരിച്ചിറ,  ഫാദർ. ജയിക്കബ് തടത്തിൽ അസോസിയേഷന്റെ മുൻ പ്രസിഡന്റ് സജി കുന്നുംപുറം എന്നിവർ ആശംസകൾ നേർന്നു.

മെൽബണിലെ മുഴുവൻ ക്നാനായ കുടുംബാംഗങ്ങളെയും ഐക്യത്തിലും സ്നേഹത്തിലും മുൻപോട്ട് കൊണ്ടു പോകുവാൻ പരിശ്രമിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

മെൽബണിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷന്റെ ഭാരവാഹികളെ തോമസ് ചാഴിക്കാടൻ എം പി, കത്തോലിക്കാ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ,  ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ പ്രസിഡന്റ് ചാണ്ടി കറുകപ്പറമ്പിൽ എന്നിവർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com