ADVERTISEMENT

ഓക്‌ലാൻഡ് ∙ ന്യൂസിലാൻഡ് കമ്മ്യൂണിറ്റി ക്രിക്കറ്റ് മത്സരങ്ങളിൽ വച്ച് ഏറ്റവും വലിയ ടൂർണമെന്റായ കേരളാ പ്രിമീയർ ലീഗിന് മാർച്ച് 14 ഞായറാഴ്ച തുടക്കം കുറിക്കും. ഈഡൻ റോസ്കിൽ ക്ലബിന്റെ കീഴിലുള്ള കീത്തേ പാർക്കിൽ വച്ചാണ്  8 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നത്.  

കാസർകോട് മാവെറിക്സ്, കണ്ണൂർ കാനോൻസ്, പാലക്കാട് എച്ച്െകഎസ്, തൃശൂർ ജെഗ്ഗർനോട്ട്, ആലപ്പുഴ ട്രോജൻസ്, ഇടുക്കി ഹൈറേഞ്ചേഴ്സ്, എറണാകുളം മച്ചാൻസ്, കോട്ടയം വാരിയേഴ്സ് എന്നീ ടീമുകളിൽ ഓക്‌ലാൻഡ് ഹാമിൽട്ടൺ, വെല്ലിംഗ്ടൺ, ക്രൈസ്റ്റ് ചർച്ച് എന്നിവടങ്ങളിൽ നിന്നുള്ള താരങ്ങളാണു പങ്കെടുക്കുന്നത്. 6 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഏപ്രിൽ മധ്യത്തോടെ പര്യവസാനിക്കും.

ഒന്നാം സ്ഥാനക്കാർക്ക് 4000 ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 2000 ഡോളറും ട്രോഫിയും,  മികച്ച  പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങൾക്ക് ഒട്ടനവധി സമ്മാനങ്ങളും ഉണ്ട് എന്നുള്ളതാണ് ഈ ടൂർണമെന്റിന്റെ മാറ്റു കൂട്ടുന്നത്.

120 ൽ പരം മലയാളി കായിക പ്രതിഭകളെ ലേല(Auction) പ്രക്രിയയിലൂടെയാണ് ഓരോ ടീമുകളും നേടിയെടുത്ത് . പ്രൗഡഗംഭീരമായി നടത്തിയ ഓക്​ഷൻ നൈറ്റ് ഈ ടൂർണമെന്റിന്റെ മാറ്റ് വിളിച്ചോതുന്നതായിരുന്നു.

മലയാളി കായിക താരങ്ങളുടെ വളർച്ചയും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഈ കായിക സംരഭത്തിലൂടെ ലക്ഷ്യമിടുന്നത് എന്നു സംഘാടകരായ രജ്ഞിത്ത് രവീന്ദ്രൻ, ശ്രീകാന്ത് വിദ്യാധരൻ, അലൻ ജോയി എന്നിവർ പറഞ്ഞു. സെഹിയോൻ ആൻഡ് സോളിഡിറ്റിയാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com