ADVERTISEMENT

ബെൻഡിഗോ ∙അകാലത്തിൽ വിട പറഞ്ഞ ലിസിമോൾ ഷാജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ബെൻഡിഗോ - ബോർട്ട്‌ മലയാളി സമൂഹം ശനിയാഴ്ച (മാർച്ച് 20 ) ബോർട്ടിൽ ഒത്തുചേരും. 

 

കോട്ടയം കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യ ലിസിമോൾ ഷാജി (52) കഴിഞ്ഞ ദിവസമാണു മരിച്ചത്. ബെൻഡിഗോ  ബോർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്ന ലിസിമോൾ ക്യാൻസർ രോഗബാധയെത്തുടർന്നു മരിച്ചതു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കടുത്ത ആഘാതമായിരുന്നു .

 

കടുത്തുരുത്തി  ആപ്പാഞ്ചിറ പൂഴിക്കോൽ പയ്യാംതടത്തിൽ  പരേതനായ പാപ്പച്ചന്റെയും ത്രേസിയാമ്മയുടെയും മകളാണ്.സഹോദരങ്ങൾ : ടെസ്സി സാബു തൈപ്പറമ്പിൽ -ബ്രിസ്ബെയ്ൻ ,  സലേഷ്യൻ സഭാംഗമായ ഫാ. പി. എസ്‌ . ജോർജ് -  ബാംഗ്ലൂർ , ജോൺസൺ പൈയാംതടത്തിൽ -ആപ്പാഞ്ചിറ എന്നിവരാണ്.

 

ബോർട്ട്‌ സെന്റ്  പാട്രിക് പള്ളിയിലാണ് പൊതു ദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കുന്നത് .ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മുതൽ 4 വരെയാണ് ചടങ്ങുകൾ . സിറോ മലബാർ മെൽബൺ രൂപതാ വൈദീകനായ ഫാ .സോജൻ മാത്യു എഴുന്നൂറ്റിൽ ദിവ്യബലിക്കും അനുസ്മരണ ശുശ്രുഷകൾക്കും കാർമികത്വം വഹിക്കും .

 

മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ അടക്കമുള്ളവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു .

26 നു ലിസിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും .കുറുപ്പുംതറ മണ്ണാറപ്പാറ പള്ളിയിലാണ് സംസ്കാര ചടങ്ങുകളെന്നും ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com