ADVERTISEMENT

ഓക്‌ലാൻഡ് ∙ ന്യൂസിലാൻഡ് മലയാളി ക്രിക്കറ്റ് പ്രേമികളെ ഒരിക്കൽ കൂടി ആഹ്ലാദത്തിലാക്കി കേരളാ വാരിയേഴ്സ് ഇൻഡോ– കിവി ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായി. കഴിഞ്ഞ 13 വർഷമായി നടത്തിവരുന്ന പ്രശസ്തമായ ഉള്ള ഇൻഡോ– കിവി ക്രിക്കറ്റ് ടൂർണമെന്റ് മലയാളികൾക്ക് ഒരു കിട്ടാകനിയാണ് എന്നുള്ള ധാരണ തിരുത്തി കേരളാ വാരിയേഴ്സിന്റെ ചുണക്കുട്ടൻമാർ ക്യാപ്റ്റൻ രജ്ഞിത്ത് രവിന്ദ്രന്റെ നേതൃത്വത്തിൽ നേടിയെടുത്തത്. പഞ്ചാബ്, ഗുജറാത്ത്, മുംബൈ, കർണ്ണാടക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ന്യൂസിലാന്റ് തുടങ്ങിയ കമ്മ്യൂണിറ്റികളിൽ നിന്ന് താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ യെംഗ് ഫൈറ്റേഴ്സ് പഞ്ചാബിനെ 7 വിക്കറ്റിനാണ് വാരിയേഴ്സ് പരാജയപ്പെടുത്തിയത്.

kerala-3

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ റെനീഷ് ജോയി (4 വിക്കറ്റ്), രമേഷ് (3 വിക്കറ്റ്) എന്നിവരുടെ ബൗളിങ് മികവിൽ 17.5 ഓവറിൽ 107 റൺസിന് ഒതുക്കിയ കേരളം മറുപടി ബാറ്റിങ്ങിൽ രമേഷ് (45), അരുൺ രവി (31), എന്നിവരുടെ മികവിൽ 13.4 ഓവറിൽ അനായാസ വിജയം നേടിയെടുത്തു. തുടർച്ചയായി 3 സിക്സറുകൾ പറത്തി വിജയ റൺ കുറിച്ച അരുൺ രവി എല്ലാ കാണികളെയും ആവേശം കൊള്ളിച്ചു. രമേഷ് ലക്മൽ മാൻ ഓഫ് ദി മാച്ചും, ഷെറിൻ തോമസ് മാൻ ഓഫ് ദി സീരിസ് അവാർഡും കരസ്ഥമാക്കി.

kerala-2

അഭിജിത്ത് കർമ്മ, ഷെറിൻ തോമസ്, രമേഷ് ലക്മൻ, അരുൺ രവി, രജ്ഞിത്ത് രവീന്ദ്രൻ (ക്യാപ്റ്റൻ), പുബുധു നുവാൻ, പ്രവീൺ ബേബി, റെനീഷ് ജോയി, പങ്കജ്, ഫൈസൽ മുഹമ്മദ്, എബിൻ പി. കെ., ഷിഫാസ്, മയൂർ മസാൻഡ്,  മുകേഷ് ക്യഷ്ണ, അരുൺ ശ്രീ എന്നീ താരങ്ങളാണ് കേരളാ വാരിയേഴ്സിന് വേണ്ടി കളിച്ചത്. ന്യൂസിലാന്റിലെ എല്ലാ മലയാളികൾക്കും അഭിമാനനിമിഷമാണ് ഈ വിജയത്തിലൂടെ കേരളാ വാരിയേഴ്സ് സമ്മാനിച്ചത് എന്ന് ഓക്‌ലാൻഡ് മലയാളി സമാജം പ്രസിഡന്റ്  സോബി ബെർനാഡ് അഭിപ്രായപ്പെട്ടു. എല്ലാ താരങ്ങൾക്കും, ടീം മാനേജ്മെന്റിനും അസോസിയേഷന്റെ പേരിൽ അഭിനന്ദനം അറിയിച്ചു.

kerala-1

ന്യൂസിലാൻഡ് പ്രിമീയർ ലീഗ്, ഓക്‌ലാൻഡ് പ്രീമിയർ ലീഗ്, ഹാമിൽട്ടൺ AAR ടൂർണമെന്റ്, വെല്ലിംഗ്ടൺ സിക്ക് ടൂർണമെന്റ്, ഇൻഡോ  കിവി ടൂർണമെന്റ് തുടങ്ങിയ ട്രോഫികൾ കരസ്ഥമാക്കി വിജയഗാഥ തുടർന്നുകൊണ്ടിരിക്കുന്ന കേരളാ വാരിയേഴ്സിന് ജോബി സിറിയക്, ജിമ്മി പുളിക്കൽ, സബിമോൻ അലക്സ്, ജോബിറ്റ് കിഴക്കേക്കുറ്റ്, എബിൻ പി. കെ.,  ബിജോമോൻ ചേന്നാത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്.

ശരത് ജോസ് (ഹാർവീസ്), സബി (വൺഗ്രൂപ്പ്), സെഹിയോൻ ടൂർസ് ആൻഡ് ട്രാവൽസ്, ഗാലക്സി ഡെക്കർ, വൈൽഡ് ടൈഗർ റം, മാവറിക് ഇൻഷുറൻസ്, കൈരളി റെസ്റ്റോറന്റ്, വാലി ടയേർസ്, ബിരിയാണി കമ്പനി, പൊക്കീനോ റെന്റൽസ്, അഡ്വാൻസ്ഡ് പ്രിന്റ്, ഗോൾഡ് സ്റ്റാർ അക്കാഡമി, ജിയോ ഫോട്ടോസ് എന്നിവരാണ് കേരളാ വാരിയേഴ്സിന്റെ സ്പോൺസർമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com