ADVERTISEMENT

പെർത്ത് ∙ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രശസ്തമായ  സോൻടാ ഹൗസ്  അഭയാർഥി (Zonta House Refuge Association) അസോസിയേഷന്റെ  ഭരണസമിതിയിലേക്ക് ബിജു ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. 37 വർഷമായി സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഈ ചാരിറ്റി അസോസിയേഷൻ  പെർത്തിലെ വെല്ലിട്ടൻ  കേന്ദ്രമായി  അഭയ കേന്ദ്രവും മറ്റു പ്രവർത്തനങ്ങളും നടത്തിവരുന്നു.  

ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചാർട്ടേഡ്  അക്കൗണ്ടന്റും  നിയമജ്ഞനും ആയ  ബിജു തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മുരിങ്ങുർ സ്വദേശിയാണ്.  സോൻടാ ഹൗസ് ചെയർപേഴ്സൺ ഗെയിൽ കട്ടീസ് (ഗ്രാൻഡ് തോട്ടൻ പാർട്ണർ ),  സാറാ ജോസി (കെപിഎംജി ഡയറക്ടർ) എന്നിവർ ഉൾപ്പെടുന്ന  സാമ്പത്തിക ഉപസമിതിയിൽ ആയിരിക്കും ബിജു ആന്റണി പ്രവർത്തിക്കുക. ഈ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് അഡ്വക്കേറ്റ് ബിജു ആന്റണി. ഭാര്യ എവെലിൻ ഡാലിയയും   മക്കളായ മരിയ, ക്രിസ്റ്റിന, എസ്തേർ,  കെസിയ എന്നിവർക്കൊപ്പം  ഇപ്പോൾ പെർത്തിലെ നോല്ലാംമരായിൽ താമസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com