ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് മാർച്ച് 26 മുതൽ
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിന്റെ പത്താമത് സമ്മേളനം മാർച്ച് 26, 27, 28 തീയതികളിൽ സൂം പ്ലാറ്റ് ഫോമിലൂടെ നടക്കും. മാർച്ച് 26 വെള്ളിയാഴ്ച വൈകിട്ട് 6.30നു റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് കോൺഫറൻസ് ഉദാഘാടനം ചെയ്യും.
പാസ്റ്റർ വി. ടി. എബ്രഹാം (SIAG സൂപ്രണ്ട്), പാസ്റ്റർ കെ. ജെ. മാത്യു ( SIAG ജനറൽ സെക്രട്ടറി), പാസ്റ്റർ വർഗീസ് മത്തായി (IPC ആയൂർ ഡിസ്ട്രിക് മിനിസ്റ്റർ) എന്നിവർ മുഖ്യസന്ദേശം നൽകും. സ്പിരിച്ച്വൽ വേവ്സ് അടൂർ, IPC ഓസ്ട്രേലിയ റീജിയൻ ക്വയർ എന്നിവർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് സമ്മേളനം
.ശനിയാഴ്ച്ച രാവിലെ 9 മുതൽ 10.30 വരെ PYPA യുടെ ആഭിമുഖ്യത്തിൽ യൂത്ത് ചലഞ്ച് മീറ്റിങ് ഉണ്ടായിരിക്കും. പാസ്റ്റർ റോയി മാർക്കര മുഖ്യസന്ദേശം നൽകും. 10.30 മുതൽ 12.00 വരെ ലേഡീസ് മിനിസ്ട്രിയുടെ പ്രത്യേക സെഷൻ ഉണ്ടായിരിക്കും. മീറ്റിങ്ങിൽ സിസ്റ്റർ റീജ ബിജു(കൊട്ടാരക്കര) ശുശ്രൂഷിക്കും.
എല്ലാവരുടെയും സഹകരണം പ്രതിക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൂം ഐഡി : 7337337777
പാസ് വേർഡ് :54321
വിവരങ്ങൾക്ക് :
പാസ്റ്റർ സജിമോൻ സക്കറിയ – 61 431414352, പാസ്റ്റർ ഏലിയാസ് ജോൺ – 61 423804644,Evg. ബിന്നി മാത്യു – 61 420640472.