ADVERTISEMENT

മെൽബൺ ∙ കഴിഞ്ഞ അഞ്ച് വർഷത്തോളമായി മെൽബണിലെ ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന ഫാദർ ജംയിസ് അരിച്ചിറ തിയോളജിയിൽ ഡിസ്റ്റിങ്ഷനോടെ മാസ്റ്റേഴ്സ് കരസ്ഥമാക്കി. ഇതിന് മുൻപ്  Spiritual Direction–ൽ ബിരുദം നേടിയിരുന്നു. മെൽബണിലെ പഠിത്തത്തോടോപ്പം മലയാളികള്‍ക്കിടയിൽ ആധ്യാത്മിക രംഗത്തും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

കോട്ടയം ജില്ലയിലെ കല്ലറ പള്ളി ഇടവക, പരേതരായ മത്തായിയുടേയും അന്നമ്മയുടേയും മകൻ ആണ് ഫാദർ ജംയിസ് അരിച്ചിറ. ഇപ്പോൾ മെൽബണിലെ ചൈനീസ് കാത്തലിക്ക് സമൂഹത്തിന്റെ ചാപ്ലയിൻ ആയി പ്രവർത്തിക്കുന്നു.

ഓസ്ട്രേലിയയിലെ മലയാളി വൈദികരിൽ ഫാദർ ജംയിസ് അരിച്ചിറയ്ക്ക് കിട്ടിയ അംഗീകാരം വലുതാണ്. ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ പ്രസിഡന്റ് ചാണ്ടി കറുകപ്പറമ്പിൽ, വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസിന്റെ പ്രസിഡന്റ് റെജി തോമസ്, മെൽബൺ സോഷ്യൽ ക്ലബിന്റെ കോഓർഡിനേറ്റർ സൈമച്ചൻ ചാമക്കാല എന്നിവർ ഫാദർ ജംയിസ് അരിച്ചിറയെ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com