ADVERTISEMENT

പെര്‍ത്ത്∙ സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. പെർത്ത് ജൂണ്ടലപ് എഡ്വികൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) വിദ്യാര്‍ഥി ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി കുര്യൻ, സെലിൻ ദമ്പതികളുടെ മകൻ കെവിന്‍  (33) ആണു മരിച്ചത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ ഇന്നലെ ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണു ദാരുണമായ അപകടമുണ്ടായത്.

കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകരാണു കരയ്‌ക്കെത്തിച്ചത്. ഫിയോന സ്റ്റാൻലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. യുഎഇയിൽ ആയിരുന്ന കെവിൻ കഴിഞ്ഞ ഒന്നര വർഷം മുൻപാണു പെർത്തിൽ പ്രോജട്റ്റ് മാനേജ്മെന്റ് കോഴ്സിനായി എത്തിയത്.

പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ ഗായകനും വേദപാഠ അധ്യാപകനായിരുന്നു നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. ഭാര്യ ഇരിങ്ങാലക്കുട ചിറയത്ത് അമൂല്യ നാട്ടിലാണ്. നാലു വയസുള്ള കെൻ കെവിൻ മകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com