ADVERTISEMENT

പാരിസ്∙ ഫ്രാൻസിലെ  കാനസ് വേൾഡ്  ഫിലിം  ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്തമാക്കി. ഇരുമ്പ് എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ  പ്രകടനത്തിനാണു മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്.  നിതിൻ നാരായണൻ രചിച്ചു പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത  ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് കൃഷ്ണയാണ്.    

manav-cannes-2

അതേസമയം, ഇതാദ്യമായല്ല മാനവിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2020ൽ  താരത്തെ തേടിയെത്തിയതു മികച്ച നടനുള്ള  12  പുരസ്കാരങ്ങളായിരുന്നു. തന്റെ രണ്ടു  പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഢം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണു മാനവ് ഇരുമ്പിൽ  അവതരിപ്പിച്ചത്. ആന്റണിയുടെ  വൈകാരിക അവസ്ഥയെ  കേന്ദ്രീകരിച്ചായിരുന്നു സിനിമ. 

manav-cannes-3

മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു   ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com