ADVERTISEMENT

മെൽബൺ ∙ ചുരുങ്ങിയ കാലം കൊണ്ട് മെൽബണിലെ കലാ, സാമൂഹ്യ, സാംസ്ക്കാരിക, ചാരിറ്റി മേഖലകളിൽ ചലനങ്ങൾ സൃഷ്ടിച്ച മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ രക്തദാന ക്യാംപ് ആവേശമായി. റെഡ് ക്രോസ് ഓസ്ട്രേലിയയുമായി സഹകരിച്ചുകൊണ്ട് മൗണ്ട് വവേർലി ഡോണർ സെന്ററിൽ ആയിരുന്നു ക്യാംപ്. മെൽബൺ സോഷ്യൽ ക്ലബിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അംഗങ്ങളിൽ പരിശോധന നടത്തിയശേഷമാണ് രക്തദാനത്തിൽ പങ്കെടുത്തത്. 

msc-blood-donation-2

റെഡ് ക്രോസ് ഓസ്ട്രേലിയയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പത്തുപേരാണ് രക്തദാനം നടത്തി സമൂഹത്തിന് മാതൃകയായത്. ലളിതമായ ചടങ്ങിൽ  റെഡ് ക്രോസ് ഓസ്ട്രേലിയയുടെ ഗ്രൂപ്പ് അക്കൗണ്ട് മാനേജർ സാറ ലേസി ഔദ്യോഗികമായി രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. രക്തദാനം പോലുള്ള ചാരിറ്റി പ്രവർത്തനങ്ങളിലൂടെ മെൽബൺ സോഷ്യൽ ക്ലബിന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് അവർ പ്രസംഗത്തിൽ ക്ലബിനെ അഭിനന്ദിച്ചു. 

ഫിലിപ്പ്സ്സ് കുരികാട്ടിൽ, ബാബു മണലേൽ, റ്റോമി നെടുംതുരുത്തി, സൈമച്ചൻ ചാമക്കാല, സഖറിയാ ജെംയിസ്സ് കൊച്ചുപറമ്പിൽ, രേണു തച്ചേടൻ, റെജി പാറയ്ക്കൻ, നീതു ഫിലിപ്പ്സ് കുരിക്കാട്ടിൽ, നിമ്മി സഖറിയ കൊച്ചുപറമ്പിൽ, വിമലാ രേണു തച്ചേടൻ, മോൻസ്സി പൂത്തറ, സോബി സണ്ണി പുളിമലയിൽ എന്നിവർ രക്തദാന ക്യാംപിന് നേതൃത്വം നൽകി. മെൽബൺ സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ സൈമച്ചൻ ചാമക്കാല സ്വാഗതവും രേണു തച്ചേടൻ കൃതജ്ഞതയും അർപ്പിച്ചു. 

msc-blood-donation-3

മേയ് എട്ടിന് വൈകുന്നേരം മെൽബണിലെ വെർമൗണ്ട് തിമോത്തിയസ്സ് ഹാളിൽ വച്ച് ഈസ്റ്റർ– വിഷു ആഘോഷങ്ങൾ മെൽബൺ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ക്ലബിന്റെ പിആർഒ ഫിലിപ്പ്സ് കുരികാട്ടിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com