ADVERTISEMENT

പെര്‍ത്ത് ∙ ഓസ്ട്രേലിയയിലെ പെർത്തിൽ സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങി മുങ്ങിമരിച്ചു പെർത്ത് ജൂണ്ടലപ് എഡിത് കൊവാൻ‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി കെവിൻ കരിയാട്ടിയുടെ (33) പൊതുദർശനം മാഡിങ്ടൺ ഹോളി ഫാമിലി പള്ളിയിൽ  നാളെ (വെള്ളിയാഴ്ച ) വൈകിട്ട് 5ന് വി. കുർബാനയോടെ നടക്കും  തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ അനീഷ് നേതൃത്വം നൽകും. ചടങ്ങിൽ പങ്കെടുക്കാൻ മെൽബണിലുള്ള ബന്ധുക്കൾ പെർത്തിൽ എത്തിയിട്ടുണ്ട്.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ മാർച്ച് 23 ന് ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകരാണു കരയ്‌ക്കെത്തിച്ചത്.  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കിയ കെവിന്റെ മൃതദേഹം അടുത്ത ചൊവ്വാഴ്ചയോടെ നാട്ടിലേക്കു കൊണ്ടുപോകും. 

യൂഎഇയിൽ ആയിരുന്ന കെവിൻ ഒന്നര വർഷം മുൻപാണ് പെർത്തിൽ പ്രോജട് മാനേജ്മെന്റ് പഠനത്തിനായി എത്തിയത്. ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി കുര്യൻ, സിൽവി  ദമ്പതികളുടെ മകനാണ്. ഭാര്യാ ഇരിങ്ങാലക്കുട ചിറയത്ത് അമുല്യാ. നാലു വയസുള്ള കെൻ കെവിൻ മകനാണ്. ഡോ. പോൾ കരിയാട്ടി, ടീന എന്നിവർ സഹോദരങ്ങളാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com