ADVERTISEMENT

മെൽബൺ∙ കെ.എം. മാണിയുടെ അസാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകളാണു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി നല്‍കിയതെന്നും വിളക്കണഞ്ഞാലും പ്രകാശം നിലനില്‍ക്കുന്ന കാഴ്ചയാണ് എവിടെയും അനുഭവപ്പെട്ടതെന്നും ജോസ് കെ.മാണി. കെ.എം. മാണിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രിൽ 11ന് വൈകിട്ട് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ നടത്തിയ അനുസ്മരണ യോഗം (സൂം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെ.എം. മാണിയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് പാര്‍ട്ടിയെ മുന്‍പോട്ടു നയിക്കുന്നതെന്നും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

സാധാരണക്കാരോടും ജീവിതത്തില്‍ കഷ്ടപെടുന്നവരോടും കാരുണ്യം കാണിച്ചിരുന്ന വ്യക്തിയാണ് കെ.എം മാണിയെന്നും കേരള രാഷ്ട്രീയത്തില്‍ പുനര്‍ വായനയ്ക്കാവശ്യമായ പാഠമാണ് അദ്ദേഹമെന്നും  എന്‍.ജയരാജ് എംഎല്‍എ പറഞ്ഞു.

ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ സിജോ ഈന്തനാംകുഴി സ്വാഗതവും ജീന്‍സ് ജയിംസ് കൃതജ്ഞതയും രേഖപെടുത്തി. കെന്നടി പട്ടുമാക്കില്‍, സിബിച്ചന്‍ ജോസഫ് , റോബിന്‍ ജോസ്, ഷാജു ജോണ്‍, റ്റോജോ തോമസ്സ് , ക്ലിസ്സണ്‍ ജോര്‍ജ് , ഷിനോ മാത്യു , ഐബി ഇഗ്നേഷ്യസ്, ബൈജു സൈമണ്‍, ജോസി സ്റ്റീഫന്‍ , തോമസ് വാതപ്പള്ളി, ജലേഷ് എബ്രഹാം, ജോഷി കുഴിക്കാട്ടില്‍ , മഞ്ചു പാലകുന്നേല്‍, ജോഷി ജേക്കബ്ബ്, ജോജോ, ലിജേഷ് എബ്രഹാം, ജോജി കാനാട്ട്, സുമേഷ് ജോസ്, ഹാജു തോമസ്, ജിനോ ജോസ്, ഷെറിന്‍ കുരുവിള, ജിബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com