ADVERTISEMENT

ഹോബാർട്ട് ∙ ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് ആദ്യമായി കുടിയേറിയ മലയാളികളിൽ ഒരാളും മികച്ച സംഘടകനും സാമൂഹിക പ്രവർത്തകനുമായ രമേശ്‌ നാരായണനും കുടുംബത്തിനും ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയൻ മലയാളി സമൂഹം. നൂറു കണക്കിന് ശിഷ്യ സമ്പത്തിന് ഉടമകൾ കൂടിയാണ് രമേശ്‌ നാരായണ–രാജശ്രീ ദമ്പതികൾ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ടാസ്മാനിയൻ സർവ്വകലാശാലയിൽ അസറ്റ് മാനേജ്‌മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രമേശ്‌ നാരായണൻ വിശ്രമജീവിതത്തിനായി സിഡ്‌നിയിലേക്ക് പോകുന്നതിനെ തുടർന്നാണ് ഹോബാർട്ട്  വിടുന്നത്.

ടാസ്മാനിയയിൽ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം പണികഴിപ്പിച്ചത് രമേശ്‌ നാരായണന്റെ നേതൃത്വത്തിൽ ആയിരുന്നു. ടാസ്മാനിയൻ ഹിന്ദു സോസൈറ്റി, ഇന്ത്യൻ കൾചറൽ സോസൈറ്റി മലയാളി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളുടെ ശിൽപ്പികളിൽ പ്രഥമ സ്ഥാനീയനാണ് രമേശ്‌. ടാസ്മാനിയയിലെ വിവിധ കുടിയേറ്റ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും അക്ഷീണം പ്രവർത്തിച്ച രമേശ്‌ നാരായണ സംസ്ഥാനത്തെ തമിഴ് തെലുങ്ക് സമൂഹങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

send-off-to-ramesh-narayanan1

വിദ്യാഭ്യാസ വിദഗ്ദയായ ഭാര്യ രാജശ്രീ ആകട്ടെ ടാസ്മാനിയയിലെ ഇന്ത്യൻ കുടിയേറ്റ കുടുബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായ് പ്രശംസനീയമായ പ്രവർത്തനം ആണ് കാഴ്ച്ച വച്ചത്. രാജശ്രീയുടെയും ശിഷ്യരിൽ പലരും ഓസ്‌ട്രേലിയയിലെ തന്നെ റാങ്ക് ജേതാക്കൾ ആയി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

ഡോ. ദേവിക രമേശ്‌, ഡോ. ഗോപിക രമേശ്‌ എന്നിവരാണ് മക്കൾ. വിവിധ മലയാളി സമൂഹങ്ങളെ പ്രതിനിധീകരിച്ചു സോജൻ ജോസഫ് പരതം മാക്കിൽ രമേശ് നാരായണനും രാജശ്രീക്കും ഛായ ചിത്രം ഉപഹാരമായി കൈ മാറി. കൊല്ലം മയ്യനാട് വയലിൽ വീട് സ്വദേശി ആണ് രമേശ്‌ നാരായണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com