ADVERTISEMENT

മെൽബൺ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 24ന് ഇസ്റ്റർ–വിഷു ആഘോഷം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് മരാരാ ഫിലിപ്പിനോ ഹാളിലാണ് പരിപാടി. വിദ്യഭ്യാസ മന്ത്രി ലോറൻ മോസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷനായിരിക്കും. 

മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി പീറ്റർ സ്റ്റൈയിൽ, വൈസ് പ്രസിഡന്റ് മഞ്ജു തളിയത്ത് എന്നിവർ പ്രസംഗിക്കും. അസോസിയേഷൻ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതവും പിആർഒ ഷിനു ജോൺ നന്ദിയും പറയും.

കൾച്ചറൽ കോ ഓഡിനേറ്റർ ജോർജ് കുര്യന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. കലാപരിപാടികൾക്ക് ശേഷം കലാവിരുന്ന് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com