ADVERTISEMENT

മെല്‍ബണ്‍ ∙ കോവിഡ് മഹാമാരിയില്‍ വിഷമിക്കുന്ന ഇന്ത്യയില്‍ ദൈവീക ഇടപെടലിനായി മേയ് ഏഴിന് (വെള്ളിയാഴ്ച) മെല്‍ബണ്‍ രൂപതയില്‍ ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കാന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. നമ്മുടെ മാതൃരാജ്യമായ ഭാരതത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് അന്നേ ദിവസം പ്രാർഥനയിലും ഉപവാസത്തിലും ആയിരിക്കാന്‍ڔരൂപത കുടുംബത്തിനായി നൽകിയ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെ പിതാവ് ആവശ്യപ്പെട്ടു. 

 

കോവിഡ് പകര്‍ച്ചവ്യാധിമൂലം ഉറ്റവരെ നഷ്ടപ്പെട്ടവരെയും ദാരിദ്രം അനുഭവിക്കുന്നവരെയും ചികിത്സാ സൗകര്യങ്ങള്‍ കിട്ടാത്താവരെയും സാമ്പത്തികമായി സഹായിക്കുന്നതിനായി 9-ാം തിയതി (ഞായറാഴ്ച) വിശുദ്ധ കുര്‍ബാന മധ്യേ സ്വീകരിക്കുന്ന സ്തോത്രകാഴ്ചയില്‍ ഉദാരമായി നൽകാന്‍ പിതാവ് അഭ്യർഥിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും അന്നേ ദിവസം ലഭിക്കുന്ന പണം ഓസ്ട്രേലിയയിലെ കാത്തലിക് മിഷന്‍റെയും കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന അര്‍ഹരിലേക്ക് എത്രയും വേഗം എത്തിക്കുമെന്ന് പിതാവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com