ADVERTISEMENT

മെൽബൺ∙ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ മാണി സാറിന്റെ സന്തത സഹചാരിയായി ഇടുക്കിയുടെ പ്രിയപുത്രനായി വളർന്നു പന്തലിച്ച റോഷി അഗസ്റ്റിന് ഓസ്ട്രേലിയയുടെ വിവിധ മലയാളി കൂട്ടായ്മകൾ ആശംസകൾ നേർന്നു. ജലവിഭവവകുപ്പ് മന്ത്രിയായി അധികാരം ഏറ്റെടുക്കുന്ന ദൃശ്യങ്ങൾ കാണാൻ റോഷി അഗസ്റ്റിന്റെ ഓസ്ട്രേലിയയിലെ നിരവധി സ്നേഹിതർ ടിവിയിൽ ഇരുന്നു തത്സമയം കണ്ടു സന്തോഷിച്ചിരുന്നു.

roshy-reji

 

roshy

പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയയുടെ പ്രഥമ കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന റെജി പാറക്കന്റെ കമ്മിറ്റി മൂന്നു വർഷങ്ങൾക്കു മുൻപ് റോയി അഗസ്റ്റിൻ എംഎൽഎ ആയിരുന്നപ്പോൾ മെൽബണിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകിയിരുന്നു. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മുൻ പ്രസിഡന്റുമാരായ അശോക് മാത്യു, വർഗീസ് പൈനാടത്ത്, എന്റെ ഗ്രാമം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ സജി മുണ്ടക്കൻ, പ്രവാസി േകരള കോൺഗ്രസ് ഓസ്ട്രേലിയയിലെ പ്രഥമ കമ്മിറ്റി ഭാരവാഹികൾ ആയിരുന്ന അലക്സ് കുന്നത്ത്, സ്റ്റീഫൻ ഒക്കാട്, ഷാജൻ ജോർജ്, കുര്യാക്കോസ് തോപ്പിൽ, മെൽബൺ സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് അംഗം ഫിലിപ്പ് കമ്പക്കാലുങ്കൽ, പ്രവാസി കേരള കോൺഗ്രസ് ന്യൂസിലാൻഡ് കമ്മിറ്റിയുടെ പ്രസിഡന്റ് ബിജോ മോൻ ചേന്നാത്ത് എന്നിവർ റോഷി അഗസ്റ്റിന് ടെലിഫോണിലൂടെ ആശംസ നേർന്നു. 

 

കോവിഡിന്റെ ദുരിതങ്ങൾ മാറി പുതുയുഗം ആരംഭിക്കുമ്പോൾ കെ.എം.മാണി ഗ്ലോബൽ ഫൗണ്ടേഷൻ ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ മന്ത്രി റോഷി അഗസ്റ്റിന് ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ ഫറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com