ADVERTISEMENT

മെൺബൺ ∙ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയയിൽ നിന്ന് അര ലക്ഷത്തിൽപരം ഫെയ്സ് ഷീൽഡുകൾ. കേരള ഹിന്ദു സൊസൈറ്റി മെൽബൺ (കെഎച്ച്എസ്എം) മുൻകൈ എടുത്ത് സമാഹരിച്ചതാണ് ഫെയ്സ് ഷീൽഡുകൾ. 34 ലക്ഷത്തോളം ഇന്ത്യൻ രൂപ വരുന്ന കൊറിയർ ചാർജ് ഒഴിവാക്കി, ഡിഎച്ച്എൽ കൊറിയർ സർവീസ് ഇവ സൗജന്യമായി തിരുവനന്തപുരത്ത് എത്തിച്ചു നൽകും.

face-shield-khsm

വിക്ടോറിയയിലെ സാംസ്കാരിക വൈവിധ്യ വിഭാഗ വകുപ്പ് മന്ത്രി റോസ് സ്പെൻസ് എം.പി. മാസ്ക് ഡിഎച്ച്എൽ അധികൃതർക്ക് കൈമാറി. ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ജയകൃഷ്ണൻ കരിമ്പാലിൽ, വൈസ് പ്രസിഡന്റ് വിവേക് ശിവരാമൻ, സെക്രട്ടറി പ്രദീപ് ചന്ദ്ര, അഡ്വൈസറി ബോർഡംഗങ്ങളായ സുകുമാരൻ പുള്ളോക്കിൽ, ഗിരീഷ് ആലക്കാട്ട്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഓം പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൊസൈറ്റിയുടെ നേതൃത്വത്തിൽ, യുഎസ് നിർമിതമായ രണ്ട് ഓക്സിജൻ കോൺസെൻട്രേറ്റുകൾ മുംബൈയിലെ ഇന്ത്യൻ നേവിക്ക് നേരത്തെ അയച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com