ADVERTISEMENT

പെർത്ത്∙ മലയാളം കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂൾ പെർത്തും മലയാളം മിഷനും സംയുക്തമായി ആരംഭിക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സുകളുടെ ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾക്ക് കീഴിൽ തകൃതിയായി നടക്കുന്നു. ഭൂപടത്തിന്റെ നാനാകോണിലും പടർന്നു കിടക്കുന്ന മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേർത്ത് ഭാഷയുടെ വേദിയിൽ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന മലയാളം മിഷൻ

.

ലോകമൊട്ടാകെ, എവിടെയെൽലാം മലയാളിയുണ്ടോ, അവിടെയെൽലാം മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ എത്തിക്കാനുള്ള പെർത്തിലെ ഈ ബൃഹദ് ഉദ്യമത്തിൻ മുഴുവൻ പെർത്ത് മലയാളികളുടെയും എൽലാ അസോസിയേഷനുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണം ആവശ്യമാണ്.

 

ലോകത്ത് എവിടെയായാലും നമ്മുടെ അടിസ്ഥാനപരമായ മേൽവിലാസം മലയാളി എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷയ്ക്കും ഭാഷാബോധത്തിനും വലിയ പ്രാധാന്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്കാരവും ഇല്ലാത്തവരെ രണ്ടാംതരം പൗരരായാണ് പരിഷ്കൃതലോകം കണക്കാക്കുന്നത്. നമുക്കാകട്ടെ, ലോകത്തിന്റെ മുന്നിൽ  അഭിമാനത്തോടെ നിൽക്കാൻ  കരുത്തുപകരുന്ന അതിസമ്പന്നമായ ഒരു ഭാഷയും സംസ്കാരവുമാണുള്ളത്. എന്തിന്റെ പേരിലായാലും അതിനെ കൈവെടിഞ്ഞാൽ  വേരുകളറ്റ ഒരു സമൂഹമായി നമ്മൾ  മാറും.

 

പെർത്തിന്റെറെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ ആരംഭിക്കുന്നതിനു കൂടുതൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട്. എത്രയും പെട്ടന്ന് ക്ലാസുകൾ  ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആണ് നടത്തികൊണ്ടിരിക്കുന്നത്.  ഇന്നുതന്നെ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ബന്ധപ്പെടുക.

Malayalammission.au@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com