sections
MORE

യാക്കോബായ സുറിയാനി സഭക്ക് ബ്രിസ്ബേനിൽ പുതിയ ദേവാലയം

jacobites-church
SHARE

ബ്രിസ്‌ബേൻ∙ഓസ്‌ട്രേലിയയിലെ പ്രധാന നഗരമായ ബ്രിസ്ബേനിൽ യാക്കോബായ സുറിയാനി സഭാ മക്കൾക്ക് പുതിയ ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി . ദേവാലയത്തിന്റെ മൂറോൻ കൂദാശ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ-ന്യൂസീലൻഡ് അതിഭദ്രാസനങ്ങളുടെ മോർ മിലിത്തിയോസ്‌ മൽക്കി മെത്രാപോലിത്ത ജൂൺ 18,19 തീയതികളിൽ നിർവഹിക്കും . ക്വീൻസ്‌ലാൻഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയാണ് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി .

ബ്രിസ്‌ബേൻ നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 25 കിലോമീറ്റർ മാത്രം അകലെ 1.05 ഏക്കർ സ്ഥലത്താണ് പുതിയ ദേവാലയയവും അനുബന്ധ സൗകര്യങ്ങളും നിർമിച്ചിരിക്കുന്നത് . ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുവാദ കൽപനയാൽ 2008 ഇൽ ആണ് ബ്രിസ്ബേനിൽ യാക്കോബായ സഭയുടെ ആദ്യ കോൺഗ്രിഗേഷൻ ഫാ . ഉല്ലാസ് വർക്കിയുടെ (ഇപ്പോഴത്തെ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപോലിത്ത ) നേതൃത്വത്തിൽ സമാരംഭിച്ചത് . ദൈവാനുഗ്രഹത്താൽ ഇന്നു നൂറിൽ പരം കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവക, ഒരു വ്യാഴവട്ടക്കാലത്തെ മാറി മാറി വന്ന വികാരിമാരുടെയും ഭരണസമിതികളുടെയും ഇടവക ജനത്തിന്റെയും പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് മനോഹരമായ പുതിയ ദേവാലയയം പണിതുയർത്തിയിരിക്കുന്നത് .

പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ അനുഗ്രഹിച്ചു ആശിർവദിച്ച അടിസ്ഥാന ശിലയുടെ സ്ഥാപനം 2019 ഒക്ടോബർ 5 നു യാക്കോബായ സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെയും വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയുമായ കുര്യാക്കോസ് മോർ തെയോഫിലോസ് നിർവഹിച്ചു ദേവാലയയ നിർമാണത്തിന് പ്രാർത്ഥനാനിർഭരമായ തുടക്കം കുറിച്ചു . മഞ്ഞനിക്കര ദയറാധിപനും ഓസ്ട്രേലിയ ന്യൂസീലൻഡ് ഭദ്രാസങ്ങളുടെ പാത്രിയാർക്കൽ വികാരിയും ആയ ഗീവർഗീസ് മോർ അത്താനോസ്യോസ് മെത്രാപ്പോലീത്തയുടെ മേൽനോട്ടത്തിലും വികാരി ഫാ . ലിലു വർഗീസ് പുലിക്കുന്നിലിന്റെ നേതൃത്വത്തിലും ആണ് നിർമാണം പൂർത്തിയാകുന്നത് .

ദേവാലയ കൂദാശക്കും തുടർന്ന് ജൂലൈ 3,4 തീയതികളിൽ ദേവാലയയത്തിന്റെ പ്രധാന പെരുന്നാളിന്റെ അനുഗ്രഹകരമായ നടത്തിപ്പിനും ആയി ഷിബു എൽദോ തേലക്കാട്ട് (സെക്രട്ടറി ) , ബിജു വർഗീസ് (ബിൽഡിംഗ് കോഓർഡിനേറ്റർ ) , ജോബിൻ ജേക്കബ് (ട്രസ്റ്റി ) എന്നിവർ ജനറൽ കൺവീനർമാരായി വിവിധ സബ് കമ്മിറ്റികൾ പ്രാർത്ഥനാപൂർവ്വം പ്രവർത്തിച്ചു വരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA