ADVERTISEMENT

കാൻബറ∙ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി ACT U19 സ്റ്റേറ്റ് വോളിബോൾ ടീമിൽ ഇടം നേടിയിരിക്കുകയാണ് അലൻ വിൽസെന്റ് എന്ന കൊച്ചു മിടുക്കൻ. ഈ വരുന്ന ഓഗസ്റ്റിൽ 16 വയസ്സ് പൂർത്തീകരിക്കാൻ  നിൽക്കെയാണ് അലൻ U19 ടീമിൽ ഇടം നേടിയിരിക്കുന്നത്.

 

സ്വന്തം പിതാവിനും കൂട്ടുകാർക്കുമൊപ്പം വോളിബോൾ കളിയിലേക്ക് കടന്നു വന്ന അലൻ മലയാളി ക്ലബ്ബായ കാൻബറ സ്‌ട്രൈക്കേഴ്‌സിലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. 

 

ഇന്ത്യൻ വോളിബോൾ താരങ്ങളായ വിപിൻ M ജോർജ്ജ്, കിഷോർ കുമാർ എന്നിവർ 2018 ൽ കാൻബറയിൽ കളിക്കാൻ വന്നതും അവരുടെ പ്രോത്സാഹനവുമാണ് അലനു വോളിബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമായത്. 

 

കാൻബറയിൽ താമസിക്കുന്ന  കോഴിക്കോട് തോട്ടുമുക്കം സ്വദേശി മങ്ങാട്ടിൽ വിൻസന്റ് ജേക്കബ്, ജൂഡിറ്റ് ഫെർണാണ്ടസ് ദമ്പതികളുടെ  മൂന്നു മക്കളിൽ മൂത്തമകനാണ് അലൻ. ഈയൊരു നേട്ടം മറ്റു മലയാളി കുട്ടികൾക്കും വലിയ പ്രചോദനമാണ് നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com