ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ഡോ. രാമദാസ് നാരായണന് ഓസ്‌ട്രേലിയൻ അവാർഡ് ഫോർ യൂണിവേഴ്സിറ്റി ടീച്ചിങ് സൈറ്റേഷൻ ലഭിച്ചു. ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഏർപ്പെടുത്തിയ എഎയുടി അവാർഡ്‌ രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റി അധ്യാപകർക്കുള്ള അവാർഡാണ്. കഴിഞ്ഞ ദിവസം ബ്രിസ്‌ബെയ്നിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് ആയ പ്രൊഫസർ ഹെലൻ ഹ്യൂണ്ട്ലയിൽ നിന്ന് രാമദാസ് പുരസ്കാരം ഏറ്റുവാങ്ങി.  

ഇപ്പോൾ സെൻട്രൽ ക്യുഎൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിലാണ് രാമദാസ് ജോലി ചെയ്യുന്നത്. നിരവധി റിസർച്ച് വിദ്യാർഥികളുടെ സൂപ്പർവൈസർ കൂടിയാണ്   കോട്ടയം കല്ലറ സ്വദേശിയാണ് ഡോ. രാമദാസ്. സൗത്ത് ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് രാമദാസ് പിഎച്ച്ഡി എടുത്തത്. ട്രിവാൻഡ്രം എൻജിനീയറിംഗ് കോളേജിൽ നിന്നാണ് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദവും ബിരുദാന്തര ബിരുദവും എടുത്തത്.

ക്യുബ്ൻസ്ലാൻഡിലെ ബന്ദാബെർഗ് ഹൈ സ്കൂളിലെ സീനിയർ ടീച്ചർ ആയ മായാ ആണ് രാമദാസിന്റെ പത്നി. മഞ്ജീര, മിന്നാര എന്നിവരാണ് മക്കൾ.  എറണാകുളം സെന്റ് ആൽബർട്ട് കോളേജ് മുൻ പ്രൊഫസർ രാമചന്ദ്രന്റെ സഹോദരനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com