ADVERTISEMENT

മെൽബൺ∙  പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ രണ്ടാം വാർഷികം ജൂണ്‍ 27 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.  വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ “ദൈവനാമത്തില്‍ ചെയ്യുന്ന ഏതൊരു പ്രവർത്തിക്കും പ്രതിഫലം ലഭിക്കാതെ പോകയില്ല” എന്ന് അച്ചന്‍ ഓര്‍പ്പിച്ചു. പള്ളി പുരയിടത്തോടു ചേര്‍ന്നുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം ഇടവക വാങ്ങുകയും കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ഈ അവസരത്തില്‍ ഡെവലപ്പ്മെന്‍റെ കമ്മറ്റി കണ്‍വീനര്‍ ഷാജു സൈമണ്‍ ഈ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായ പ്രതിപാദിച്ചു.  

 

ഇടവകയെ സംബന്ധിച്ച്, ഒരു പതിറ്റാണ്ടോളമായുള്ള സ്വപ്ന സാക്ഷാല്‍കാരത്തിന്‍റെ സമയം ആണ് ഇതെന്നു സെക്രട്ടറി സഖറിയ ചെറിയാൻ തന്‍റെ നന്ദി പ്രകാശനത്തില്‍ പറഞ്ഞു. ആശിര്‍വാദത്തിനു ശേഷം വികാരി റവ. ഫാ. സാം ബേബി, കൈക്കാരന്‍ ലജി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ റിബ്ബണ്‍ മുറിച്ചു ഇടവകാംഗങ്ങള്‍ പുതിയ സ്ഥലത്തേക്ക് പ്രവേശിച്ചു.  വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന യോഗത്തില്‍ മദ്രാസ്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി പങ്കെടുക്കയും, തന്‍റെ സന്ദേശത്തില്‍, “നിഷ്കളങ്കതയും നേരും നിറഞ്ഞ ശ്ലീഹന്മാരേപ്പോലെ ആയിത്തീരുവാന്‍ ശ്ലീഹാ നോമ്പ്‌ പ്രാപ്തമാക്കട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com